‘സമാധാനം ഹൃദയത്തില്‍ നിന്ന് തുടങ്ങണം’;ആഗോളസമാധാനത്തിനുള്ള പാപ്പയുടെ ആഹ്വാനവുമായി കണ്‍സിസ്റ്ററി സമാപിച്ചു

Pope calls for peace from the heart

വത്തിക്കാന്‍ സിറ്റി: അക്രമം നിരാകരിക്കാനും അനുരഞ്ജനത്തിനായുള്ള ദൈവികപാതകള്‍ കണ്ടെത്താനും സഭ ലോകത്തെ സഹായിക്കണമെന്നുമുള്ള പാപ്പയുടെ ആഹ്വാനത്തോടെ വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ  ദേശങ്ങള്‍ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കണ്‍സിസ്റ്ററിക്ക് നല്‍കിയ സമാപന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.

യുദ്ധങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ഉള്ളിലാണെന്നും, എന്നാല്‍ അതിനെ മറികടക്കാനുള്ള സമാധാനത്തിന്റെ തീരുമാനം എടുക്കേണ്ടതും മനുഷ്യന്റെ ഹൃദയത്തില്‍ തന്നെയാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകത്ത് യുവാക്കള്‍ നേരിടുന്ന ഏകാന്തതയും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാകാത്ത അവസ്ഥയും അവരെ ആത്മഹത്യ പോലുള്ള തീവ്രമായ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന കര്‍ദിനാള്‍മാരുടെ നിരീക്ഷണം തന്നെ സ്പര്‍ശിച്ചതായി പാപ്പ പറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലും യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കും ആധികാരികതയ്ക്കും വേണ്ടിയുള്ള അവരുടെ അന്വേഷണത്തില്‍ പരിശുദ്ധാത്മാവ് അവരെ സഹായിക്കുന്നുണ്ടെന്ന് പാപ്പ  ചൂണ്ടിക്കാട്ടി.

സിനഡാത്മകത എന്നത് കേവലം ഭരണപരമായ ഘടനയോ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയോ മാത്രമല്ല. മറിച്ച് അത് പരസ്പരം ശ്രവിക്കുന്നതിനും വിവേചിച്ചറിയുന്നതിനുമുള്ള ഒരു ആത്മീയ ശൈലിയാണെന്നും  പാപ്പ പറഞ്ഞു.

Related Articles
Free Under Grace book on Pope Leo XIV

‘ഫ്രീ അണ്ടര്‍ ഗ്രേസ്’; ലിയോ പാപ്പയെ വെളിപ്പെടുത്തുന്ന പുസ്തകം 30 ഭാഷകളിലേക്ക്  

റോം: ഇന്ന് മെയ് 8 –  ലിയോ 14  -ാമന്‍ പാപ്പ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനം. ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുടര്‍ന്ന് വന്ന കാരുണ്യത്തിന്റെയും സൗമ്യതയുടെയും ശൈലി തുടരുമ്പോഴും പേപ്പസിയില്‍ തന്റേതായ

Read More »
Fr Patrick Peyton canonization cause progresses

ജപമാല വൈദികന്‍റെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു; ഫാ. പാട്രിക്കിനെ ജപമാല ഭക്തനാക്കിയത് മരണക്കിടക്കിയിലെ അത്ഭുത സൗഖ്യം

ബോസ്റ്റണ്‍/യുഎസ്എ: ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്‍ക്കുന്നു (‘A family that prays together stays together’) എന്ന പ്രസിദ്ധമായ പ്രബോധനത്തിന് തുടക്കം കുറിച്ച ജപമാലയുടെ വൈദികന്‍ എന്നറിയപ്പെടുന്ന ധന്യന്‍ ഫാ. പാട്രിക് പേയ്റ്റന്‍റെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.