ഹെലന്‍ കെല്ലര്‍ അനുസ്മരണവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

Helen Keller remembrance by Kottayam Social Service Society

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍  ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തി.

അന്ധതയെയും ബധിരതയെയും തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ അനുസ്മരിച്ചുകൊണ്ട് പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ നടന്ന ദിനാചരണം സംസ്ഥാന ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.  ഭിന്നശേ ഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യമിട്ട് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാ ണെന്ന് അദ്ദേഹം പറഞ്ഞു.

 കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.

കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപ ഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെ സമ്മേളനത്തില്‍ ആദരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ് അസി. പ്രഫസര്‍ അനില സി. ഈപ്പന്‍ നേതൃത്വം നല്‍കി. 

അന്ധബധിര വൈകല്യമുള്ളവരുടെയും മറ്റ് ഇതര ഭിന്നശേഷിയുള്ളവരുടെയും അവകാശ സംരക്ഷണ ത്തോടൊപ്പം ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.

Related Articles
Shanthibhavan Eats gas shortage relief

ഗ്യാസ് ക്ഷാമത്തില്‍ ആശ്വാസമായി ‘ശാന്തിഭവന്‍ ഈറ്റ്‌സ്’

തൃശൂര്‍: നാലു രൂപക്ക്  ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും  ലഭിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും എല്‍പിജി സിലിണ്ടര്‍ ലഭിക്കാതെ ഹോട്ടലുകളും ഹോസ്റ്റലുകളും പൂട്ടിത്തുടങ്ങിയ സാഹചര്യത്തില്‍. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതു

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.