ജര്‍മന്‍  – സ്വിസ് ലോകയുവജനസംഗമം സമാപിച്ചു

German Swiss World Youth Gathering concludes

സ്റ്റാന്‍സ്/സ്വിറ്റ്‌സര്‍ലന്‍ഡ്:  സ്റ്റാന്‍സില്‍ നടന്ന ജര്‍മന്‍ – സ്വിസ് ലോക യുവജനദിനത്തിന്റെ പ്രാദേശിക പതിപ്പ്  യുവജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. ‘യേശുവില്‍ ധൈര്യത്തോടെ ആശ്രയിക്കുക’ – എന്നതായിരുന്നു സംഗമത്തിന്റെ പ്രമേയം. 40 വര്‍ഷം മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മുന്നോട്ടുവച്ച ‘യുവജനം സഭയുടെ ജീവനുള്ള ഇന്നാണ്’ എന്ന ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഈ പ്രാദേശിക സംഗമം സംഘടിപ്പിച്ചത്.

ദിവ്യബലിയും ആത്മീയ പ്രഭാഷണങ്ങളും മുതല്‍ യുവജനങ്ങള്‍ക്കായുള്ള വര്‍ക്ക്‌ഷോപ്പുകള്‍ വരെ സംഗമത്തില്‍ ക്രമീകരിച്ചിരുന്നു. ക്രിസ്തീയ സംഘടനകളുടെയും സമൂഹങ്ങളുടെയും മേളയും ശ്രദ്ധേയമായി. സെന്റ് പീറ്റേഴ്‌സ് പുരോഹിത സഹോദര സഭ, ഷോണ്‍സ്റ്റാറ്റ് മരിയ സിസ്റ്റേഴ്‌സ്, ബ്ലെസ് മിഷന്‍ വര്‍ക്ക്, ക്ലോസ്റ്റര്‍ലാഡന്‍ ഒറെമുസ്, ശാലോം വേള്‍ഡ് മീഡിയ തുടങ്ങിയവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.

യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സ്വിസ് റാപ്പര്‍ ലാപ്രിറ്റ് തന്റെ ജീവിതാനുഭവങ്ങള്‍ പാട്ടിലൂടെ അവതരിപ്പിച്ചു. ‘യുവാക്കളിലെ മാനസിക രോഗങ്ങളുടെ വന്‍വര്‍ധന – കാരണങ്ങള്‍ എന്ത്?’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വര്‍ക്ക്‌ഷോപ്പ് ശ്രദ്ധ നേടി. തകര്‍ന്ന കുടുംബന്ധങ്ങള്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം, സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും അതുണ്ടാക്കുന്ന സമ്മര്‍ദ്ദവും എന്നിവ യുവജനങ്ങള്‍ നേരിടുന്ന മാനസിക രോഗങ്ങളുടെ പ്രധാന കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശ സംഘടനയായ Human Life International ലെ മാര്‍ഗ്രിറ്റ് ഷെന്‍കറും ആന്‍ഡ്രിയ ബെറ്റ്‌സും യുവജനങ്ങളുടെ മാനസികമായ അടിസ്ഥാന ആവശ്യങ്ങളും അവ അവഗണിക്കുന്നതിന്റെ ദൂഷ്യഫലങ്ങളും ഉദാഹരണ സഹിതം വിശദീകരിച്ചു. ക്രിസ്തീയ  വീക്ഷണത്തില്‍, ദിവ്യകാരുണ്യത്തിലൂടെയും കുമ്പസാരത്തിലൂടെയും എങ്ങനെ പ്രതിസന്ധികളില്‍ നിന്ന് കരകയറാം എന്നതായിരുന്നു രണ്ടാം ഭാഗം.

 വിജില്‍ പ്രാര്‍ത്ഥനയുടെ ഭാഗമായി ഫാ. ഇവാന്‍ ഷാരിച്ച് ‘കുമ്പസാര’ത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചു. കുമ്പസാരം ദൈവം നമ്മെ ആലിംഗനം ചെയ്യുന്ന  കൂദാശയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക യുവജന സംഗമത്തിന്റെ രണ്ട് ദിവ്യബലികള്‍ക്കും ചൂര്‍ ബിഷപ് ജോസഫ് മരിയ ബോണെമെയ്‌നും  ബിഷപ് അലൈന്‍ ഡി റേമിയും കാര്‍മ്മികത്വം വഹിച്ചു.  യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും വെളിച്ചത്തില്‍ പരിഹാരം തേടാനുള്ള ശ്രമമായിരുന്നു സംഗമം എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

നിക്ക്ലോസ് ഹെര്‍സോഗ്

Related Articles
Syro Malabar Church Ireland Knock pilgrimage preparations

അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍

Read More »
Vatican synod report women priests formation

ഭാവി വൈദികരുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും  പരിഗണിക്കണം: വത്തിക്കാന്‍ സിനഡ്  റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ഭാവി വൈദികരുടെ രൂപീകരണത്തിന്‍റെ എല്ലാ ഘട്ടത്തിലും  സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍ സിനഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സെമിനാരികള്‍ സാധാരണ വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ‘കൃത്രിമമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.