ഫാത്തിമ നാഷണല്‍ മീറ്റും മരിയന്‍ കോണ്‍ഗ്രസും ഗോവയില്‍

Fatima National Meet and Marian Congress Goa

പനാജി (ഗോവ): പന്ത്രണ്ടാമത് ഫാത്തിമ നാഷണല്‍ മീറ്റും രണ്ടാമത് ഗോവ മരിയന്‍ കോണ്‍ഗ്രസും ജൂലൈ 15 മുതല്‍ 17 വരെ ഗോവയിലെ പിലാര്‍ പില്‍ഗ്രിം സെന്ററില്‍ നടക്കും. വേള്‍ഡ് അപ്പോസ്തലേറ്റ് ഓഫ് ഫാത്തിമ സംഘടിപ്പിക്കുന്ന ഈ ത്രിദിന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം ഫാത്തിമ സന്ദേശം പഠിക്കുക, ജീവിക്കുക, പങ്കുവെക്കുക എന്നതാണ്. 

ഫാത്തിമയിലെ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധ ഫ്രാന്‍സിസ്‌കോ മാര്‍ട്ടോ, വിശുദ്ധ ജസീന്ത മാര്‍ട്ടോ എന്നിവരുടെ തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരമാണ് കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 

ജപമാല റാലി, ക്ലാസുകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ആഴപ്പെടുത്താനും, ഫാത്തിമ സന്ദേശം ഇടവകകളിലും സമൂഹങ്ങളിലും സജീവമായി പങ്കുവെക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മരിയന്‍ സംഗമങ്ങളില്‍ ഒന്നായി മാറുന്ന ഈ സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles
Kanjirappally Diocese golden jubilee inauguration

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. (Kanjirappally Diocese golden jubilee) സീറോ

Read More »
Priests and religious support hungry people in Cuba

പട്ടിണിയാല്‍ വലയുന്ന ക്യൂബന്‍ ജനതയെ ചേര്‍ത്ത് പിടിച്ച്വൈദികരും സന്യസ്തരും

ഹാവന്ന/ക്യൂബ: തീവ്രമായ ദാരിദ്ര്യത്തിലും ഇരുട്ടിലും വലയുന്ന ക്യൂബന്‍ ജനതക്ക് അഭയമായി കത്തോലിക്കാ ഇടവകകള്‍. വൈദ്യുതിപ്രതിസന്ധിയും ദാരിദ്ര്യവും മൂലം വലയുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക്, തങ്ങള്‍ക്ക് ഉളളതിന്റെ ഒരു പങ്ക് നല്‍കി ചേര്‍ത്തുപിടിക്കുകയായണ് സമാനമായ പ്രതിസന്ധിയിലൂടെ തന്നെ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.