സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണത്തിനുള്ള ഒരുക്കങ്ങളുമായി ഒരു ഇടവക

Complete Bible reading initiative in parish

എറണാകുളം: സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണത്തിനുള്ള ഒരുക്കങ്ങളിലാണ് കോട്ടപ്പുറം രൂപതയിലെ തുരുത്തൂര്‍ സെന്റ് തോമസ് ഇടവക ദേവാലയം. ഇടവകയിലെ എവുത്തിക്കോസ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 ഞായറാഴ്ച ഒരു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചുതീര്‍ക്കുകയാണ്. 

വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെയാണ് ബൈബിള്‍ പാരായണം നടക്കുന്നത്. ഇടവകയിലെ നാനൂറോളം പേര്‍ ചേര്‍ന്ന് ഒരേ സമയം ബൈബിള്‍ വായിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ദിവ്യകാരുണ്യപ്രദക്ഷിണവും വചന ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജോഷി മൂട്ടിക്കല്‍ നേതൃത്വം നല്‍കും.

Related Articles
520 pairs of twins at feast of twin saints

ഇരട്ട വിശുദ്ധരുടെ തിരുനാളിന് 520 ജോഡി ഇരട്ട സഹോദരങ്ങള്‍; വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചതും ഇരട്ടകളായ വൈദികര്‍

കോട്ടയം: വിശുദ്ധരായ ഗര്‍വാസീസിന്‍റെയും പ്രോത്താസീസിന്‍റെയും നാമധേയത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന ദേവാലയത്തില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും നടന്നു. 520 ജോഡി ഇരട്ട സഹോദരങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ വിശുദ്ധ കുര്‍ബായ അര്‍പ്പിച്ചതും

Read More »
Pope on Our Lady of Fatima Mary leads believers to Christ

മറിയം വിശ്വാസികളെ  ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുന്നു;ഫാത്തിമ നാഥയുടെ തിരുനാള്‍ ദിനത്തില്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: രക്ഷയുടെ ഏക മധ്യസ്ഥന്‍ യേശുക്രിസ്തുവാണെന്നും മറിയം വിശ്വാസികളെ കിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുമെന്നും ലിയോ 14-ാമന്‍ പാപ്പ. ഫാത്തിമ നാഥയുടെ തിരുനാള്‍ദിനത്തില്‍  പൊതുദര്‍ശനവേളയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  വത്തിക്കാനിലെ സെന്റ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.