സംഘര്‍ഷത്തിന്റെ നടുവിലും ജനങ്ങളോടൊപ്പം തുടര്‍ന്ന കത്തോലിക്ക വൈദികന്‍ സുഡാനില്‍ കൊല്ലപ്പെട്ടു

Catholic priest killed in Sudan

ആഭ്യന്തര യുദ്ധവും വംശീയ സംഘര്‍ഷങ്ങളും രൂക്ഷമായിട്ടും തന്റെ അജപാലനത്തിനായി ഭരമേല്‍പ്പിക്കപ്പെട്ട ജനങ്ങളെ വിട്ടുപോകാന്‍ വിസമ്മതിച്ച് അവരോടൊപ്പം സുഡാനിലെ നുബ മലനിരകളില്‍ തുടര്‍ന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. എല്‍ ഒബെയ്ദ്  രൂപതയിലെ കൗഡ സെന്റ് വിന്‍സെന്റ് ഇടവക വികാരിയായ ഫാ. യുഹന്ന അല്‍ അമീന്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 19ന് നടന്ന ആക്രമണത്തില്‍ ഇദ്ദേഹത്തോടൊപ്പം പള്ളിയിലെ സെക്യൂരിറ്റിയും വെയര്‍ഹൗസ് മാനേജരും കൊല്ലപ്പെട്ടു.  

പാവപ്പെട്ട ജനങ്ങള്‍ക്കായി പള്ളിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മോഷണം പോയതിനെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയതിലുള്ള പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്ന് പ്രാദേശിക സഭാവൃത്തങ്ങളെ ഉദ്ധരിച്ച്  കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പോരാട്ടവും സായുധ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും രൂക്ഷമായിരുന്നു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നിരവധിയാളുകള്‍ പ്രദേശം വിട്ടുപോയപ്പോഴും, തന്റെ കീഴിലുള്ള വിശ്വാസികളെയും പാവപ്പെട്ട ജനങ്ങളെയും ഉപേക്ഷിക്കാന്‍ ഫാ. യുഹന്ന തയാറായില്ല.  

ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ നുബ മലനിരകളില്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് പുറമെ, ജനങ്ങള്‍ക്ക് ആവശ്യമായ സൗജന്യ ചികിത്സയും മരുന്നുകളും എത്തിക്കുന്നതില്‍ കത്തോലിക്കാ സഭയായിരുന്നു ഏക ആശ്രയം. ഇതിനായി സൂക്ഷിച്ച ജീവന്‍രക്ഷാ മരുന്നുകള്‍ കവര്‍ന്ന സായുധ സംഘത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.  മൂന്ന് പതിറ്റാണ്ടോളം എല്‍ ഒബെയ്ദ് രൂപതയില്‍ സേവനം അനുഷ്ഠിച്ച ഫാ. യുഹന്നയുടെ വേര്‍പാട് സുഡാനിലെ ക്രൈസ്തവ സമൂഹത്തെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. 1997-ല്‍ സെമിനാരി വിദ്യാര്‍ത്ഥിയായി ബാബ്‌നൂസ സെന്റ് പീറ്റേഴ്‌സ് ഇടവകയിലെത്തിയ അദ്ദേഹം പിന്നീട് ഡീക്കനായും വൈദികനായും 2021 വരെ അവിടെ സേവനം ചെയ്തിരുന്നു. കുട്ടികളുടെയും യുവാക്കളുടെയും പ്രിയങ്കരനായ ഒരു നല്ല ഇടയനായിരുന്നു അദ്ദേഹം എന്ന് ഇടവക സമൂഹം അനുസ്മരിച്ചു.

Related Articles
Ecuador reconsecrated to the Sacred Heart of Jesus

തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്

Read More »
Pope visits Spain after 15 years

15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മാര്‍പാപ്പ സ്‌പെയിനില്‍

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം. ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റീഷ്യ രാജ്ഞിയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.