നിധീരിക്കല്‍ മാണി കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ അനുസ്മരണ സമ്മേളനമായി കത്തോലിക്ക കോണ്‍ഗ്രസ്

Nidhirikkal Mani Kathanar 122nd death anniversary

പാലാ: മലയാളസാഹിത്യകാരനും പത്രപ്രവര്‍ത്തകനും വൈദികനും ആയിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 122-ാം ചരമ വാര്‍ഷികത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. 

പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം പാലാ രൂപത ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. നസ്രാണികളുടെ ഐക്യത്തിനു, തദേശീയ മെത്രാനു വേണ്ടിയും യൂറോപ്യന്‍ മേധാവിത്വത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയും  നിധീരിക്കല്‍ മാണിക്കത്തനാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 

 രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍,  ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍,  ആന്‍സമ്മ സാബു, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, പയസ് കവളം മാക്കല്‍, സി.എം ജോര്‍ജ്, ജോണ്‍സണ്‍ ചെറുവള്ളി, സിന്ധു ജയിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമുദായ നേതാവ്, നിയമജ്ഞന്‍, ബഹുഭാ ഷാപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയചിന്തകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ 1842-ല്‍ കുറവിലങ്ങാടു ജനിച്ചു. നസ്രാണി ദീപികയുടെ സ്ഥാപക പത്രാധി പരായിരുന്ന അദ്ദേഹം മലയാള മനോരമയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. 1904-ല്‍ തന്റെ 62-ാമത്തെ വയസില്‍ അന്തരിച്ച അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത് കുറവിലങ്ങാട് മര്‍ത്ത്മറിയം ദൈവാലയത്തിലാണ്.

Related Articles
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.