വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിര്‍ദ്ദേശം പുനഃപരിശോധിക്കണം: മാര്‍ പാംപ്ലാനി

Mar Pampany calls for review of low-alcohol liquor budget proposal

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പി ക്കുന്ന സംസ്ഥാന ബജറ്റിലെ നിര്‍ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരില്‍ നാട്ടില്‍ മദ്യം സുലഭമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍  ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

തൂഫാന്‍ പോലെ ലഹരിക്കെതിരേ വലിയ മുന്നേറ്റങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍, അതിനെ പിന്നോട്ടടിക്കുന്ന നിലപാടാണു മദ്യത്തിന്റെ കാര്യത്തില്‍ നടക്കുന്നത്. 

എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കുകയെന്നത് മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്നതിനുള്ള നയം സഭയ്ക്കു സ്വീകാര്യമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മദ്യത്തിന്റെ വ്യാപനം സംബന്ധിച്ചു സഭയ്ക്കുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ നയത്തിന്റെ മറവില്‍ പുതിയ സര്‍ക്കാരും മദ്യം സുലഭമാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല. മദ്യവിരുദ്ധ നിലപാടാണു സഭയ്ക്ക് എക്കാലത്തുമുള്ളതെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

Related Articles
Kanjirappally Diocese golden jubilee inauguration

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം 12ന്; ജൂബിലി സ്മാരകമായി  നിരവധി ജീവകാരുണ്യ പദ്ധതികള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. മെയ് 12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കുന്ന രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി യോടെയാണ് സുവര്‍ണജൂബിലി വര്‍ഷാചരണത്തിന് തുടക്കമാകുന്നത്. സീറോ മലബാര്‍

Read More »
Archbishop Chakkalakal on responsible media

സത്യത്തെ വെളിപ്പെടുത്താനുള്ള ജാഗ്രത മാധ്യമ ശൈലിയാകണം: ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍

കൊച്ചി: സത്യത്തെ വെളിപ്പെടുത്താനുള്ള നിതാന്ത  ജാഗ്രത മാധ്യമശൈലിയാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍. കേരള കത്തോലിക്കാ സഭയിലെ രൂപതക ളിലെയും സന്യാസ സഭകളിലെയും പിആര്‍ ഒമാ രുടെയും മീഡിയ, ജാഗ്രത

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.