ഫാ. ജോമി കുമ്പുകാട്ട് ഇന്‍റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍

Father Jomi Kumbukattu Internet Mission Director

കാക്കനാട്: സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞി രപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയന്‍ കോളേജില്‍ സേവനം ചെയ്തുവരികയാണ് അദ്ദേഹം. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നു കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷമായി സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. സെബി കുളങ്ങര, സേവനകാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

ഇന്റര്‍നെറ്റ് മിഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി സഭയുടെ പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെയാണ് പുതിയ നിയമനം നടത്തിയത്. ജൂലൈ ഒന്നാം തീയതി നിയമനം പ്രാബല്യത്തില്‍ വരും.

Related Articles

ഷെവ. പ്രഫ. ജെ. ഫിലിപ്പിന്റെ വിയോഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു

കാക്കനാട്: ഭാരതത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ ഷെവ. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു. മാനേജ്മെന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.