ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

Fr Abraham Pallivathuckal SJ passes away

കോഴിക്കോട്: ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു .(Fr Abraham Pallivathuckal SJ passes away) ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. ജീസസ് യൂത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഫാ. പള്ളിവാതുക്കല്‍. അതുകൊണ്ടാണ് ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ വിശേഷിപ്പിക്കുന്നതും. ജീസസ് യൂത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദീര്‍ഘകാലം അതിന്റെ ആനിമേറ്ററുമായിരുന്നു. അച്ചന്റെ തണലിലായിരുന്നു ജീസസ് യൂത്ത് ഫുള്‍ടൈമേഴ്‌സ് ഫാമിലി വളര്‍ന്നുവന്നത്.

വാക്കുകളിലെ ലാളിത്യവും ഹൃദയം നിറഞ്ഞ പുഞ്ചിരിയും ആരെയും ചേര്‍ത്തുപിടിക്കുന്ന സ്‌നേഹവു മായിരുന്നു ഫാ. പള്ളിവാതുക്കല്‍. അതുകൊണ്ടാകാം യുവജനങ്ങള്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടതും. ജീസസ് യൂത്തിന്റെ പ്രാരംഭകാലം മുതല്‍ കേരളത്തിലെ കാമ്പസുകളിലും ജീസസ് യൂത്ത് കൂട്ടായ്മകളിലും അദ്ദേഹം വളരെ സജീവമായിരുന്നു. യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രത്യേകമായൊരു കൃപ അച്ചന് ഉണ്ടായിരുന്നു. യുവജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും അച്ചന് കഴിഞ്ഞു.

👉 https://youtu.be/U0bZsY-hHUE

ഈശോ സഭയുടെ കോഴിക്കോട് പ്രൊവിന്‍സ് അംഗമായിരുന്ന അദ്ദേഹം വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്. സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ഈശോ സഭ നടപ്പിലാക്കിയ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വരാന്‍പോകുന്ന കാലം അല്മായരുടേതാണ് എന്നായിരുന്നു അച്ചന്റെ കാഴ്ചപ്പാട്.

മനുഷ്യസഹജമായ പോരായ്മകളും കുറവുകളും നികത്തപ്പെടുന്നത് പ്രാര്‍ത്ഥനകൊണ്ടാണെന്ന് പറഞ്ഞ് അദ്ദേഹം യുവജനങ്ങളെ ധൈര്യപ്പെടുത്തി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നപ്പോഴും തന്നെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നത് ഫാ. പള്ളിവാതുക്കലിന്റെ പ്രത്യേകതയായിരുന്നു.

കോഴിക്കോട്, മലാപറമ്പ് ക്രൈസ്റ്റ് ഹാള്‍ ചാപ്പലില്‍ ഇന്നു രാവിലെ ഏഴു മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ക്രൈസ്റ്റ് ഹാളില്‍ നാളെ (ജൂണ്‍ 21) വൈകുന്നേരം മൂന്നിന് ആരംഭിക്കും.

Related Articles
Rev Dr Paul Achandy CMI Prior General

റവ. ഡോ. പോള്‍ അച്ചാണ്ടി സിഎംഐ സഭയുടെ പ്രയോര്‍ ജനറല്‍

റവ. ഡോ. പോള്‍ അച്ചാണ്ടിയെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായി തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് ഫാ. പോള്‍ അച്ചാണ്ടി ഈ പദവിയിലെത്തുന്നത്. 2014-മുതല്‍ 2020 വരെ സിഎംഐ സഭയുടെ പ്രയോര്‍ ജനറലായിരുന്നു. റവ.

Read More »
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.