അക്ഷരലോകത്തെ അത്ഭുതമായി മലയാളി ബാലന്‍; 5-ാം ക്ലാസില്‍ ആദ്യ നോവലെഴുതിയ യോഹന്റെ നോവല്‍ പരമ്പര ശ്രദ്ധ നേടുന്നു

Malayali boy novelist Yohan

പാലാ: വായനയും എഴുത്തും ഡിജിറ്റല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന കാലത്ത്, അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് പന്ത്രണ്ട് വയസുകാരനായ യോഹന്‍ ജോസഫ് ബിജു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറത്തിറക്കിയ തന്റെ ആദ്യ നോവലിന്റെ തുടര്‍ച്ചയായി  രണ്ടാമത്തെ പുസ്തം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരന്‍ ശ്രദ്ധ നേടുന്നത്.

തന്റെ പുസ്തകത്തിന് തുടര്‍ച്ചകളുണ്ടാകുമെന്ന അഞ്ചാം ക്ലാസുകാരന്റെ അന്നത്തെ പ്രഖ്യാപനം വെറുമൊരു ‘കുട്ടിത്തം’ മാത്രമായി കണ്ടവര്‍ക്ക് മുന്നിലാണ്, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്റെ പുതിയ പുസ്തകവുമായി യോഹന്‍ അഭിമാനത്തോടെ നില്‍ക്കുന്നത്. ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഡുവോ’ എന്ന  പുസ്തകം നോവല്‍ പരമ്പരയിലെ അടുത്ത രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. ‘ആത്മ ബുക്‌സ്’ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.  പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് യോഹന്‍.

അഞ്ചാം ക്ലാസുകാരനായിരിക്കെ യോഹന്‍ രചിച്ച ‘മിഷന്‍ ടു എ മിസ്റ്റീരിയസ് വില്ലേജ്’ എന്ന ആദ്യ നോവല്‍  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ പുസ്തകവും വായനക്കാരിലേക്ക് എത്തുന്നത്. നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായ വിനായക് നിര്‍മലിന്റെ മകനായ യോഹന്‍ ജോസഫിന് അക്ഷരങ്ങള്‍ ഒരിക്കലും അന്യമായിരുന്നില്ല. എങ്കിലും ഈ ചെറുപ്രായത്തിനുള്ളില്‍, ഇംഗ്ലീഷ് ഭാഷയില്‍ ഒരു നോവല്‍ പരമ്പര എഴുതുന്നു  എന്നുള്ളത് മറ്റെല്ലാവരെയുംപോലെ വിനായകിനെയും അത്ഭുതപ്പെടുത്തുകയാണ്.

 ഇംഗ്ലീഷ് പുസ്തകങ്ങളോടായിരുന്നു യോഹന് ചെറുപ്പം മുതല്‍ പ്രിയം. എന്നാല്‍ ഭാഷയുടെയോ ഏതെങ്കിലും പ്രത്യേക ജോണറിന്റെയോ  അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള  യോഹന്റെ വായനാലോകം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  സുഭാഷ് ചന്ദ്രന്‍, പി. വത്സല എന്നിവരുടെ ബാലസാഹിത്യ കൃതികള്‍, സിബി ജോണ്‍ തൂവലിന്റെ ‘ഹൈഡ്ര’, നകുല്‍ വിജിയുടെ ‘ഗോസ്റ്റ് റൈറ്റര്‍’,  അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’, ശശി തരൂരിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’, എബ്രഹാം വര്‍ഗീസിന്റെ ‘ദി കവനന്റ് ഓഫ് വാട്ടര്‍’ എന്നിവ ഈ 12 വയസുകാരന്‍ വായിച്ചവയില്‍ ചിലതുമാത്രം.

എഴുത്തിനും വായനയ്ക്കും പുറമെ അഭിനയം, ഗിറ്റാര്‍ വായന, നൃത്തം എന്നിവയിലും യോഹന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സഹോദരനും പാലാ രൂപത സെമിനാരി വിദ്യാര്‍ത്ഥിയുമായ ഫ്രാന്‍സിയാണ് യോഹന്റെ രണ്ട് പുസ്തകങ്ങളുടെയും കവര്‍ പേജ് മനോഹരമായി ഡിസൈന്‍ ചെയ്തത്.

പാലാ പ്രവിത്താനം തോട്ടുപുറത്ത് വിനായക് നിര്‍മലിന്റെയും അധ്യാപികയായ ഷീജാമോള്‍ തോമസിന്റെയും രണ്ടാമത്തെ മകനാണ് ഈ കൊച്ചു പ്രതിഭ. ഈ നോവല്‍  പരമ്പരയിലെ ശേഷിച്ച പുസ്തകങ്ങള്‍ കൂടെ പൂര്‍ത്തീകരിക്കാനുള്ള   തായറെടുപ്പിലാണ് യോഹനിപ്പോള്‍.

Related Articles
Mar Valah Syriac course inauguration

മാര്‍ വാലാഹ് സുറിയാനി കോഴ്‌സ് ഉദ്ഘാടനം ചെയ്തു

കാക്കനാട്:  സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കു ന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തു ന്നതിനുമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാര്‍വാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തില്‍ സുറിയാനി ഭാഷയിലുള്ള  അടിസ്ഥാന കോഴ്‌സ് സംഘടിപ്പിച്ചു.

Read More »
mother of 7 returns to school after stillbirth loss

‘മാതൃത്വത്തിന്റെ അനുഭവം എന്നെ മികച്ച വിദ്യാര്‍ത്ഥിനിയാക്കി’;കുഞ്ഞ് നഷ്ടപ്പെട്ട വേദനയെ കരുത്താക്കി ഏഴ് മക്കളുടെ അമ്മ നേടിയ വിജയം

നഷ്ടങ്ങളില്‍ തളരാതെ, വേദനയെ അതിജീവനത്തിന്റെ കരുത്താക്കി മാറ്റിയ ഒരു അമ്മയുടെ പ്രചോദനാത്മക ജീവിതം ഇക്കഴിഞ്ഞ ദിവസം ആഘോഷിച്ച മാതൃദിനത്തില്‍ ശ്രദ്ധ നേടി. ഏഴ് മക്കളുടെ അമ്മയായ ശേഷം കൗണ്‍സിലിംഗില്‍ ഈ ഏപ്രില്‍ മാസത്തില്‍ ബിരുദാനന്തരബിരുദം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.