വലതു കാല്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഫുട്‌ബോളിലെ അത്ഭുതസാക്ഷ്യമായി സ്‌പെയിന് ലോകകപ്പ് നേടിക്കൊടുത്ത വിയ്യ

David Villa World Cup miracle story

ഫുട്ബോള്‍ കോര്‍ട്ടില്‍ വീണ് തുടയെല്ല് പൊട്ടിയ നാലു വയസുകാരനായ ഡേവിഡ് വിയ്യയുമായി ആശുപത്രിയില്‍  എത്തിയപ്പോള്‍ വലതുകാല്‍ മുറിച്ചുമാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ആ കുഞ്ഞിന്റെ ഓമനത്വം നിറഞ്ഞ മുഖം കണ്ട് മനസലിവു തോന്നിയ ഡോക്ടര്‍മാര്‍ അവസാന പരീക്ഷണമെന്ന നിലയില്‍ ഒരു ശ്രമം നടത്തിനോക്കാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാര്‍ എക്‌സ്ട്രാ റിസ്‌ക് എടുത്തു നടത്തിയ പരീക്ഷണം സ്‌പെയിന്‍ എന്ന രാജ്യത്തിന് ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുക്കാന്‍ കാരണമായി എന്നത് പില്ക്കാല ചരിത്രം.

നീളം കുറഞ്ഞ വലതുകാല്‍

2010-ലാണ് സ്പെയിന്‍ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടത്. ആ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡേവിഡ് വിയ്യ എന്ന കളിക്കാരനായിരുന്നു. അതെ, വലതുകാല്‍ മുറിച്ചുമാറ്റണമെന്ന് ഒരിക്കല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പഴയ നാലുവയസുകാരന്‍. വിയ്യയുടെ വിജയത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ പിതാവു ജോസ് മാനുവല്‍ വിയ്യയാണ്. അങ്ങനെയൊരു പിതാവ് ഇല്ലായിരുന്നെങ്കില്‍ ഡേവിഡ് വിയ്യ എന്നൊരു ഫുട്‌ബോളറെക്കുറിച്ച് ലോകം കേള്‍ക്കാനുള്ള സാധ്യത തുലോം തുച്ഛമായിരുന്നു. 

വിയ്യയുടെ കാല് മുറിച്ചുമാറ്റാതെ പ്രശ്നം പരിഹരി ക്കപ്പെട്ടെങ്കിലും 40 ദിവസത്തിനുശേഷം ആശുപത്രി യില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍  വലതു കാലിന്റെ നീളം രണ്ട് ഇഞ്ച് കുറഞ്ഞിരുന്നു. തുടര്‍ന്ന് മാസങ്ങളോളം കിടക്കയിലായിരുന്നു അവന്‍.

ഗോളടിക്കാന്‍ എന്തിനാണ് വലതുകാല്‍?

വിയ്യയുടെ മുറിയുടെ എതിര്‍വശത്ത് ഫുട്ബോള്‍ ഗ്രൗണ്ടായിരുന്നു. ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് കിടന്നുകൊണ്ട് അവന്‍ കണ്ടു. അവന്റെ പിതാവ് കൊച്ചുവിയ്യയുടെ കിടക്ക കളി കാണാന്‍ കഴിയുന്ന വിധത്തില്‍ ഉയര്‍ത്തി വച്ചു. മാസങ്ങള്‍ക്കുശേഷം ഡേവിഡ് വിയ്യ പതുക്കെ നടക്കാന്‍ തുടങ്ങിയപ്പോള്‍ കാലിന്റെ നീളക്കുറവ് മുടന്തായി മാറി. എല്ലാവരും അവന്റെ നീളക്കുറവുള്ള കാലിലേക്ക് നോക്കി സഹതപിച്ചപ്പോള്‍ പിതാവ് ജോസ് വിയ്യ ആരോഗ്യമുള്ള ഇടതുകാലിലേക്കാണ് നോക്കിയത്.

നാലുവയസുകാരന്റെ ഫുട്‌ബോള്‍ മികവ് തിരിച്ചറിഞ്ഞിരുന്ന പിതാവ് ഡേവിഡ് വിയ്യയെ ഗ്രൗണ്ടിലിറക്കി ഇടതു കാല്‍കൊണ്ട് ഗോളടിക്കാന്‍ പരിശീലനം നല്‍കാന്‍ ആരംഭിച്ചു. തുടക്കം അത്ര എളുപ്പമായിരുന്നില്ലെങ്കിലും ദൈവവിശ്വാസിയായ ആ പിതാവ് ദൈവത്തിലാശ്രയിച്ച് മുന്നേറി. നീളക്കുറവുള്ള വലതു കാലിലേക്ക് പിതാവ് തന്റെ സ്നേഹംകൂടി ചേര്‍ത്തു വച്ചു. ആ സ്നേഹംകൊണ്ട് അവന്‍ തന്റെ പോരായ്മയെ മറികടന്നു. ക്രമേണ വിയ്യ ഇടതുകാല്‍ക്കൊണ്ട് ഗോള്‍ അടിക്കാന്‍ പഠിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇടതുകാലുകൊണ്ടും വലതുകാലു കൊണ്ടും ഒരു പോലെ ഗോളടിക്കാന്‍ സാധിച്ചു. ആ മികവാണ് ചെറിയ പ്രായത്തില്‍ സ്പെയിന്റെ ദേശീയ ടീമില്‍ ഡേവിഡ് വിയ്യക്ക് ഇടംനേടിക്കൊടുത്തത്. 

സ്‌പെയിനിന്റെ രക്ഷകന്‍

ലോകകപ്പ് ഫുട്ബോളിന്റെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു 2010 ല്‍ സ്പെയിന്‍ ഫൈനലില്‍ കടന്നതും ലോകകപ്പ് നേടിയതും. നിര്‍ണായക കളികളില്‍ സ്പെയിന്റെ  രക്ഷകനാ യിരുന്നു വിയ്യ. രണ്ടു കാലുകള്‍കൊണ്ടും ഒരുപോലെ ഗോളടിക്കാനുള്ള കഴിവാണ് ഡേവിഡ് വിയ്യയെ വേറിട്ട താരമാക്കിയത്.  2010 ലെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ വീതം നേടിയ നാല് ഗോള്‍വേട്ടക്കാരില്‍ ഒരാളായി ഡേവിഡ് വിയ്യ മാറി.  2017 ല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ച ഡേവിഡ് വിയ്യ സ്പെയിന്റെ ഏറ്റവും മികച്ച സ്ട്രൈക്കറായിട്ടാണ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. 

2010-ല്‍ സ്‌പെയിന്‍ ലോകകപ്പ് നേടിയതിനുശേഷം വിയ്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍  ദൈവാനുഗ്രഹങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞി രുന്നു. വിയ്യയുടെ വിവാഹവും മൂന്നു മക്കളുടെ മാമ്മോദീസയും വിശ്വാസം പ്രകടമാക്കുന്ന വിധത്തിലായിരുന്നു നടത്തിയത്. രണ്ടാമത്തെ മകള്‍ക്ക് ഒലായ എന്നാണ് പേരിട്ടിരിക്കുന്നത്. സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ അസ്റ്റൂറിയാസിലെ കൊവഡോംഗ മാതാവിനോടുള്ള ഭക്തിയുടെ ഭാഗമായിട്ടാണ് ആ പേര് തിരഞ്ഞെടുത്തതും. 

ഗ്രൗണ്ടില്‍വീണ് മാരകമായി പരിക്കേറ്റില്ലായിരുന്നെങ്കില്‍  ഡേവിഡ് വിയ്യ ഇടതുകാല്‍കൊണ്ട് ഗോളടിക്കാന്‍ പഠിക്കുമായിരുന്നില്ല. പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റിയ ഒരു പിതാവിന്റെ ദീര്‍ഘവീക്ഷണമാണ് ഡേവിഡ് വിയ്യ എന്ന ഫുട്‌ബോളറെ രൂപപ്പെടുത്തിയത്. മുടന്തുള്ള വലതു കാലിലേക്ക് നോക്കാതെ കരുത്തുള്ള ഇടതുകാലിലേക്ക് നോ ക്കാന്‍ കഴിയുന്നവരുടെ പ്രത്യാശയെ തളര്‍ത്തി ക്കളയാന്‍ ഒരു പ്രതിസന്ധിക്കും കഴിയില്ല. ദൈവം നമുക്കുള്ള സാധ്യതകള്‍ ചിലപ്പോള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് അത്തരം ചില പ്രതിസന്ധികളുടെ രൂപത്തിലായിരിക്കും.

ജോസഫ് മൈക്കിള്‍

Related Articles
Pope's prayer ahead of FIFA World Cup sparks discussion

ഫുട്‌ബോള്‍ ലോകകപ്പ് 11-ന് ആരംഭിക്കും;മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ചര്‍ച്ചയാകുന്നു

കായികരംഗം ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും സംവാദത്തിന്റെയും ഉപാധിയായി മാറുന്നതിനുനേണ്ടിയുള്ള പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം ഈ മാസം 11  – ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്നു. കായികരംഗം വിവിധ സംസ്‌കാരങ്ങള്‍ക്കും

Read More »
Messi thanks God after hat-trick

ഹാട്രിക്കിന്റെ ആവേശത്തിലും ദൈവത്തെ മറക്കാതെ മെസി;കുരിശുവരച്ച് നന്ദി പ്രകടിപ്പിച്ച് താരം

കാന്‍സസ് സിറ്റി: 2026 ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഹാട്രിക് നേട്ടവുമായി കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയം തൊട്ട ലയണല്‍ മെസി ലോകത്തിന് നല്‍കിയത് മഹത്തായ ഒരു മാതൃക കൂടെയാണ്.  ജര്‍മനിയുടെ മിറോസ്ലാവ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.