വയോജനങ്ങള്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസ് പുളിക്കല്‍

Elderly are the treasure of the Church

പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോന ദൈവാലയത്തില്‍ നടന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെയും മക്കളെയുമോര്‍ത്ത് അഭിമാനിക്കാനും കൃതജ്ഞതാഭരിതരായി ജീവിക്കാനും സാധിക്കണമെന്ന് മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീന്‍- സഖറിയാസ് മിഷന്‍ ടീം ശുശ്രൂഷകള്‍ നയിച്ചു. റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൊറോനായിലെ വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറില്‍പരം അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നു. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

Related Articles
94 year old father waiting roadside bishop emotional story

ബിഷപ്പിൻ്റെ 94 വയസുള്ള അപ്പൻ റോഡരികിൽ കാത്തു നിൽക്കുകയാണ്…

തൊണ്ണൂറ് വയസ് കഴിഞ്ഞാല്‍ വീടിന് പുറത്തേക്കിറങ്ങാന്‍ പോലും വയോജനങ്ങള്‍ക്കിന്ന് കഴിയാറില്ല. ആരോഗ്യകരമായ കാരണങ്ങളാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്. പലര്‍ക്കും എണീറ്റ് നില്‍ക്കാന്‍ പോലും ഈ പ്രായത്തില്‍ കഴിയാറില്ല, ശ്രവണശക്തിയും കാഴ്ചശക്തിയും കുറവുള്ളവരും ധാരാളം.  എന്നാല്‍ 94-ാം വയസിലും

Read More »
Western youth joining the Catholic Church

പാശ്ചാത്യ യുവത്വം കത്തോലിക്കാ സഭയിലേക്ക്; ഇത് മാറ്റത്തിന്‍റെ ഈസ്റ്റർ

വത്തിക്കാന്‍ സിറ്റി:  2026 ഈസ്റ്ററിന്  പാശ്ചാത്യരാജ്യങ്ങളില്‍  കത്തോലിക്ക വിശ്വാസം സ്വീകരിക്കാനായി ഒരുങ്ങുന്നവരുടെ സംഖ്യയില്‍ വലിയ വര്‍ധനവ്. ഒരിക്കല്‍ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലെ പുതുതലമുറ ക്രിസ്തുവിലേക്ക് തിരിച്ചു നടക്കുകയാണെന്ന സൂചനയാണ്  കണക്കുകള്‍ നല്‍കുന്നത്.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.