കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ മെത്രാഭിഷേക രജതജൂബിലി നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലിയോ മാര്‍പാപ്പ

Cardinal Mar Cleemis Episcopal Silver Jubilee

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മെത്രാഭിഷേക രജതജൂബിലിയുടെയും 67-ാം പിറന്നാളിന്റെയും ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 

മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും സഭാപ്രതിനിധികളും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പ ആശംസകള്‍ അറിയിച്ചത്.

1959 ജൂണ്‍ 15-ന് ജനിച്ച മാര്‍ ക്ലീമിസ് 1986 ജൂണ്‍ 11-നാണ് പൗരോഹിത്യം സ്വീകരിച്ചത്. 2001 ജൂണ്‍ 18-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ അപ്പസ്‌തോലിക് വിസിറ്ററായും തിരുവനന്തപുരം സഹായ മെത്രാനായും നിയമിച്ചു. 2003 സെപ്റ്റംബര്‍ 11-ന് മാര്‍ ക്ലീമിസിനെ തിരുവല്ല രൂപതയുടെ മെത്രാനായി നിയമിച്ചു.  2006 മെയ് 15-ന് തിരുവല്ല രൂപതയെ അതിരൂപതയായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം തിരുവല്ലയുടെ പ്രഥമ മെത്രാ പ്പോലീത്തയായി.

2007 ജനുവരി 18-ന് അന്നത്തെ സഭാതലവന്‍  സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. മലങ്കര-അന്ത്യോക്യന്‍ പാരമ്പര്യമനുസരിച്ച് ‘ബസേലിയോസ് ക്ലീമിസ്’ എന്ന നാമം സ്വീകരിച്ച അദ്ദേഹം, 2007 മാര്‍ച്ച് 5-ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തു.

സഭയ്ക്കും ആഗോള കത്തോലിക്കാ സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012 ഒക്ടോബര്‍ 24-ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. സീറോ-മലങ്കര കത്തോലിക്കാ സഭയില്‍നിന്ന് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) പ്രസിഡന്റായും, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles
Fr Santosh Koyikkal and Fr Louis Puthenveedu ordained Corepiscopos

ഫാ. സന്തോഷ് കോയിക്കലും ഫാ. ലൂയിസ് പുത്തന്‍വീടും കോറെപ്പിസ്‌കോപ്പമാര്‍

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ കൂടി. ഫാ. സന്തോഷ് കോയിക്കല്‍, ഫാ. ലൂയിസ് പുത്തന്‍വീട് എന്നിവരെ കോറെപ്പിസ്‌കോപ്പമാരായി മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ

Read More »
Sister Blandina moves closer to sainthood

തോക്കേന്തിയ കൊള്ളക്കാരെ അനുനയിപ്പിച്ച സന്യാസിനി; വിശുദ്ധപദവിക്ക് ഒരു  പടി കൂടെ അടുത്ത് സിസ്റ്റര്‍ ബ്ലാന്‍ഡിന

വത്തിക്കാന്‍ സിറ്റി: അമേരിക്കയെ വിറപ്പിച്ച  തോക്കുധാരികളായ കൊള്ളക്കാര്‍ക്കും രോഷാകുലരായ ജനക്കൂട്ടത്തിനും മുന്നില്‍ ദൈവവിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ഒരു ധീര സന്യാസിനി ധന്യ പദവിയിലേക്ക്.   അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധനായ  ‘ബില്ലി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.