എല്ലാവരിലേക്കും ദൈവവചനം എത്തിക്കുക എന്ന ആശയത്തിൽ നിന്നാണ് സുനോജ് ആന്റണിയുടെ ‘രക്ഷാവചനം’ എന്ന ഓഡിയോ ബൈബിൾ പ്ലെയറിന്റെ പിറവി. തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും വചനം കേൾക്കാനുള്ള സൗകര്യമൊരുക്കുന്നതിലൂടെ ഒരു ഡിജിറ്റൽ സുവിശേഷ പ്രഘോഷണത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. പ്രത്യാശയും സമാധാനവും നൽകുന്ന വചനങ്ങൾ ഓരോ വീട്ടിലും എത്തിക്കുക എന്ന വലിയ ദൗത്യമാണ് സുനോജ് ഈ ഓഡിയോ ബൈബിളിലൂടെ മുന്നോട്ടുവെക്കുന്നത്.