ഹന്നാറോസ് എന്ന മിടുക്കിയുടെ കഥയറിയണോ? അപ്പനുമമ്മയും പറയുന്നു

സോഷ്യൽ മീഡിയയുടെ മനം കവർന്ന നാലുവയസ്സുകാരി ഹന്നാ റോസിനെ ആർക്കാണ് മറക്കാൻ കഴിയുക?
ചായങ്ങളോ കൃത്രിമത്വങ്ങളോ ഇല്ലാത്ത, തികച്ചും സ്വാഭാവികമായ ജീവിതമുഹൂർത്തങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വലിയൊരു സൗഹൃദവലയം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് കാസർകോട് പാലാവയൽ സ്വദേശിയായ അബിൻ മൈക്കിളും മകൾ ഹന്നയും.

വീട്ടുവിശേഷങ്ങളും നാട്ടിൻപുറത്തെ കാഴ്ചകളും അങ്കണവാടി വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ വീഡിയോകളുടെ പ്രധാന പ്രമേയം.

നമ്മളിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്ന നിഷ്കളങ്കതയെയും പരസ്പര സ്നേഹത്തെയുമൊക്കെ ഓർമ്മിപ്പിക്കുന്നതാണ് അബിൻ പങ്കുവെക്കുന്ന ഓരോ ദൃശ്യങ്ങളും. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഈ അച്ഛന്റെയും മകളുടെയും വിശേഷങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയത്.

​ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന അബിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കുന്നത് ‘ജീസസ് യൂത്ത്’ എന്ന പ്രസ്ഥാനവുമായുള്ള ബന്ധമാണ്. ഇതിന്റെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാപ്പുവ ന്യൂ ഗിനിയയിൽ കുടുംബത്തോടൊപ്പം ചെലവഴിച്ച നാല് വർഷത്തെ മിഷൻ ജീവിതമാണ് അബിന്റെ കാഴ്ചപ്പാടുകളെയും ജീവിതത്തോടുള്ള മനോഭാവത്തെയും പൂർണ്ണമായി മാറ്റിമറിച്ചത്. 2025 ഓഗസ്റ്റിൽ ഈ സേവനം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അബിൻ സോഷ്യൽ മീഡിയ ലോകത്തേക്ക് ചുവടുവെക്കുന്നത്.
കാണാം അവരുടെ കുടുംബ വിശേഷങ്ങൾ

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.