ഭൂമിയിലെ തന്റെ ഹ്രസ്വ ജീവിതം കൊണ്ട് ചുറ്റുമുള്ളവരുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ മുദ്ര പതിപ്പിച്ച ജിയാന മറിയം ജോസഫ് വിശുദ്ധിയുടെ നേര്‍ക്കാഴ്ച പോലെ നമ്മുടെയുള്ളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഒരുദിവസം പോലും വിശുദ്ധ ബലി മുടക്കാത്തവളായിരുന്നു ജിയാന. കൂടെ പഠിച്ചവർ സായാഹ്നങ്ങളിൽ ബീച്ചിലേക്ക് ഒഴുകുമ്പോൾ അവൾ പോയത് ദിവ്യനാഥൻ്റെ സന്നിധിയിലേക്കായിരുന്നു.
മരിക്കും മുമ്പ് അവള്‍ അവസാനമായി സ്വീകരിച്ച ഭക്ഷണം ഈശോയുടെ തിരുരക്തവും ചുംബിച്ചത് തിരുക്കുരിശുമായിരുന്നു.
ഇത്രയേറെ വിശുദ്ധിയോടെ ജീവിച്ച് കടന്നുപോയൊരു പെണ്‍കുട്ടി നമുക്കിടയിലങ്ങനെ അധികം ഉണ്ടാവില്ലെന്ന് തീർച്ച. അവൾ പകർന്ന് കൊടുത്ത യേശുവിനെ കണ്ടെത്തിയവർ ജിയാന ഒരു വിശുദ്ധയെപ്പോലെ കാണുന്നത്.
അവളുടെ ബാല്യം മുതല്‍ അവളെ അറിയുന്ന ആത്മീയഗുരു ഫാ. ജറിന്‍ തുരുത്തേല്‍ സി.എം.ഐയുടെ വാക്കുകള്‍ കേട്ടാലും. കണ്ണുനിറയാതെ ഇത് കേൾക്കാനാവില്ല.
ഏഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയിലൂടെയും ആത്മീയ കൂട്ടായ്മകളിലൂടെയും നൂറുകണക്കിന് കുട്ടികളുടെയും യുവാക്കളുടെയും മനസ്സുകളിലേക്ക് അവള്‍ പകര്‍ന്നുനല്‍കിയ ദിവ്യപ്രഭ ഒരിക്കലും കെട്ടുപോകില്ലെന്ന് തീർച്ചയാണ്. ആ പുഞ്ചിരിയും അവള്‍ വിതറിയ വചനവിത്തുകളും വരുംതലമുറകളിലൂടെ എന്നും പച്ചപിടിച്ച് നില്‍ക്കുക തന്നെ ചെയ്യും.
‘നന്മ ചെയ്യുന്നവര്‍ മരണത്തെ അതിജീവിക്കുന്നു; അവര്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ എന്നും ജീവിക്കുക തന്നെ ചെയ്യും.’