വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും

St Mary Teresa feast and Oottunercha celebration
St Mary Teresa feast and Oottunercha celebration

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.    

വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍  നാടിന്റെ നാനാഭാഗങ്ങളി ല്‍നിന്നു എത്തിയ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ഊട്ടുനേര്‍ച്ചയില്‍ 35,000 ത്തോളം പേര്‍ പങ്കാളികളായി.                                 

തിരുനാള്‍ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും 105 വൈദികരും സഹകാര്‍മികരായി.

ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും കമ്മിറ്റി ചെയര്‍മാനുമായ മോണ്‍. ആന്റു ആലപ്പാടന്‍, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ആനി കുര്യാക്കോസ്, അഡ്മിനി സ്‌ട്രേറ്ററും ജനറല്‍ കണ്‍വീനറുമായ സിസ്റ്റര്‍ എല്‍സി സേവ്യര്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ വിനയ, ജനറല്‍ കണ്‍വീനര്‍ അജീഷ് ചക്കാലമറ്റത്ത് പള്ളന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കി.

തിരുനാളിന്റെ എട്ടാമിടം ജൂണ്‍ 15ന് നടക്കും. രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലി. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം. വിശുദ്ധ കുര്‍ബാനക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Related Articles
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Sister Velankanni MSJ accident death

പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബിഷപ്‌സ് കോണ്‍ ഫ്രന്‍സിന്റെ ഹെല്‍ത്ത് കമ്മീഷന്‍ റീജണല്‍ സെക്രട്ടറി സിസ്റ്റര്‍ വേളാങ്കണ്ണി ചിന്നബത്തിന (42) വാഹനാപകടത്തില്‍ മരിച്ചു.   മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സഭാംഗമായ സിസ്റ്റര്‍ ബംഗാളിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.