യുവമനസുകളിലെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘നെല്ലും പതിരും’

Nellum Pathirum goes viral on social media

ദൈവം യോജിപ്പിച്ചതാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമോ? യുക്തിവാദികള്‍ എന്തുകൊണ്ടാണ് രഹസ്യമായി ആരാധനാലയങ്ങളില്‍ പോകുന്നത്? പ്രണയിക്കുന്നത് പാപമാണോ? സാമൂഹ്യമാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും സഭാ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയകളെ മാറ്റിനിര്‍ത്തേണ്ടതുണ്ടോ? മാമ്മോദീസ പ്രായപൂര്‍ത്തിയായതിനുശേഷം പോരേ?  

യുവജനങ്ങളുടെ സംശയങ്ങള്‍ക്ക് മാത്രമല്ല, സമൂഹത്തില്‍ നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ക്കുള്ള ഉത്തരങ്ങള്‍കൂടിയായി മാറുകയാണ് ശാലോം ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന നെല്ലും പതിരുമെന്ന പ്രോഗ്രാം. 

യുവജനങ്ങളുടെ മനസില്‍ ഉയരുന്ന വിശ്വാസവും പൊതുവിഷയങ്ങളും സംബന്ധിച്ചുള്ള സംശയങ്ങ ള്‍ക്ക് വ്യക്തത നല്‍കുന്ന പ്രോഗ്രാം സീരീയസ് ആണ് നെല്ലും പതിരും. 

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ വളരെ സരസമായി യുവജനങ്ങളുടെ സംശയങ്ങള്‍ക്കു നല്‍കുന്ന മറുപടികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശാലോം ടി.വിയില്‍ സംപ്രേക്ഷണം ആരംഭിച്ചു ഒരു മാസം പിന്നിടുമ്പോള്‍ (6 എപ്പിസോഡുകള്‍) സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങളാണ് ഈ പ്രോഗ്രാം കണ്ടത്. 

ശാസ്ത്രവും മതവിശ്വാസവും, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുള്ള മാമ്മോദീസ, വിവാഹം, പ്രണയം, മിശ്രവിവാഹം, സോഷ്യല്‍ മീഡിയകളുടെ ഉപയോഗം തുടങ്ങി ഏറെ സംശയങ്ങള്‍ നിലനില്ക്കുന്ന വിഷയങ്ങൡലാണ് കൃത്യമായ മറുപടികള്‍കൊണ്ട് മാര്‍ തോമസ് തറയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.    

ശാലോം ടിവിയും ചങ്ങനാശേരി അതിരൂപത യുവദീപ്തിയും ചേര്‍ന്നാണ് നെല്ലും പതിരും പ്രോഗ്രാം ഒരുക്കുന്നത്. 

ഈ ലിങ്കില്‍ നെല്ലും പതിരും എപ്പിസോഡുകള്‍ ലഭ്യമാണ്:

https://www.youtube.com/playlist?list=PLv24jd6cmGC9L0tpG9C_mb-8giGzNg8CE

Related Articles
Pope Leo first encyclical on humanity in AI age

എഐ കാലത്തെ മാനവികത; ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 25ന് പ്രകാശനം ചെയ്യും, ആകാംക്ഷയോടെ ലോകം

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം മെയ് 25ന് വത്തിക്കാനില്‍ പ്രകാശനം ചെയ്യും. ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന് പേരി ട്ടിരിക്കുന്ന ചാക്രികലേഖനം, സാങ്കേതി കവിദ്യയുടെ അതിപ്രസര കാലത്ത്

Read More »
Pope reveals favorite football team

തന്‍റെ ഇഷ്ട ഫുട്‌ബോള്‍ ടീമിനെ വെളിപ്പെടുത്തി പാപ്പ

മാഡ്രിഡ്: സ്‌പെയിനിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, എഫ്.സി ബാഴ്‌സലോണ എന്നിവയില്‍ ഏതിന്‍റെ ഫാനാണ് പാപ്പ  എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സരസമെങ്കിലും ഏറെ അര്‍ത്ഥതലങ്ങളുള്ള മറുപടിയാണ് പാപ്പ നല്‍കിയത്. ‘അത് എളുപ്പമാണ്; മാര്‍പാപ്പ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.