ഹൈറേഞ്ചിലെ നിര്‍മ്മാണ നിരോധനത്തിന് ശാശ്വത പരിഹാരം കാണണം: മാര്‍ നെല്ലിക്കുന്നേല്‍

Mar Nellikunnel seeks permanent solution to High Range construction ban

ഇടുക്കി: ഹൈറേഞ്ചിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും നിര്‍മ്മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇന്‍ഫാമിന്റെ  നേതൃത്വത്തില്‍ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വാഗ്ദാനങ്ങള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നതായി മാറുകയാണ്. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമ ഭേദഗതി നിയമ നാടകളുടെ കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഇന്‍ഫാമിനോട് സഹക രിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  സംഘടിതരാകാത്ത കര്‍ഷകര്‍ പൊതുസമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടുമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി.

താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതയില്‍ നിന്ന് ആയിരത്തോളം അംഗങ്ങള്‍ ഇന്‍ഫാമില്‍ അംഗത്വം സ്വീകരിച്ചു. ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. രൂപതക്കു വേണ്ടി ഫാ.ജോണ്‍ കലൂര്‍ അംഗത്വ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. ബോബി മണ്ണംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Idukki Diocese Kurishumala pilgrimage 35 km Mar Nellikunnel

ഇടുക്കി രൂപതയുടെ കുരിശുമല തീര്‍ത്ഥാടനം 27ന്; 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട തീര്‍ത്ഥാടനത്തിന് മാര്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

ഇടുക്കി: ഇടുക്കി രൂപതയുടെ നാലാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച് 27ന് (നാല്‍പ്പതാം വെള്ളിയാഴ്ച) നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക്  നടത്തുന്ന തീര്‍ത്ഥാടനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

Read More »
Pope John Paul II Kerala visit 40th anniversary

ജോണ്‍ പോള്‍ പാപ്പയുടെ കേരള സന്ദര്‍ശനത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ച് ടൂറിസം വകുപ്പ്; ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ വൈറല്‍

തിരുവനന്തപുരം: ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പോസ്റ്റര്‍ വൈറലാകുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശത്തിന്റെ 40-ാം  വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റര്‍.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.