യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരിക്കാട്ട്അന്തരിച്ചു

Fr. Cherian Varikkatt passes away

റോം/കോതമംഗലം: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ സഭാ ചരിത്രകാരനും പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലുമായ  ഫാ. ചെറിയാന്‍ വാരിക്കാട്ട് (Fr. Cherian Varikkatt) (69) അന്തരിച്ചു.

 2016 മുതല്‍ 2019 വരെ യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതൊടൊപ്പം  മിഷന് അടിത്തറ പാകിയ അദ്ദേഹം, റോമിലെ മലയാളി സമൂഹത്തിന് ആത്മീയ അഭയകേന്ദ്രമൊരുക്കാന്‍ മൂന്ന് വര്‍ഷത്തിലേറെ ചാപ്ലെയ്‌നായും പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയുടെ പ്രഥമ കത്തീഡ്രല്‍ വികാരിയായിരുന്നു. രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ അഭിഷേക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കോതമംഗലം രൂപതയില്‍ കാറ്റിക്കിസം ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍, പ്രൊക്യൂറേറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു. സഭാ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, തൃശൂര്‍ മേരി മാതാ മേജര്‍ സെമിനാരി (വൈസ് റെക്ടര്‍) എന്നിവിടങ്ങളില്‍ പ്രഫസറായിരുന്നു. നൂറുകണക്കിന് വൈദികരുടെ ശ്രേഷ്ഠ ഗുരുവായി അറിയപ്പെടുന്നു. മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്(എംഎസ്‌ജെ)  സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നാമകരണ നടപടികളുടെ ‘പോസ്റ്റുലേറ്റര്‍’ ആയും   പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാ. ചെറിയാന്‍ വാരിക്കാട്ടിന്റെ നിര്യാണത്തില്‍ യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍  ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്  അനുശോചനം രേഖപ്പെടുത്തി. മിഷന്റെ വലിയൊരു തൂണാണ് നഷ്ടമായതെന്ന് അദ്ദേഹം  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മൃതസംസ്‌കാര ശുശ്രൂഷ നാളെ ജൂണ്‍ 5 വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുകയും തുടര്‍ന്ന് ചിലവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്യും.  ഭൗതിക ശരീരം  ഇന്ന് (ജൂണ്‍ 4)  വൈകിട്ട് 5.30 മുതല്‍ കരിമണ്ണൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.

Related Articles
Mooron consecration ceremony in Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ കര്‍മം നടത്തി

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും മിഷനുകളി ലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍

Read More »
Syro Malabar Ireland national Bible Kalolsavam April 25 Tullamore

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പ്രഥമ ദേശീയ ബൈബിള്‍ കലോത്സവം ഏപ്രില്‍ 25-ന് താലായില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നാഷണല്‍ ബൈബിള്‍ കലോത്സവം  25-ന്  താലായില്‍ നടക്കും. ഡബ്ലിന്‍ റീജിയന്‍ ആതിഥേയത്വം വഹിക്കുന്ന  വിശ്വാസ കലാമാമാങ്കം താലയിലെ സെന്റ്  മാര്‍ക്ക് സ്‌കൂളിലാണ് അരങ്ങേറുന്നത്. രാവിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.