ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് തോല്പിക്കുന്ന കുട്ടികളുടെ പ്രവേശനോത്സവം ശ്രദ്ധേയമായി

Special school admission festival for differently-abled children

കോട്ടയം: വേനല്‍ അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും ആഹ്ലാദാരവങ്ങളുമായി അവര്‍ പാലാ, ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളും മിഠായികളും മധുര പലഹാരങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റു.  

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വ ത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവ ത്തിനായി ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ ഒത്തുചേര്‍ന്നത്.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. 

വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലന ങ്ങളും തൊഴില്‍ സംരംഭക സാധ്യതകളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

Related Articles
Aashanilayam Special School completes 47 years

ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന് 47 വയസ്

കാഞ്ഞിരപ്പള്ളി: ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് വാഴൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 47-ാം സ്ഥാപക ദിനാഘോഷം നടന്നു.   വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെക്കുറിച്ചും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളെക്കുറിച്ചും സ്‌കൂള്‍ ഡയറക്ടര്‍ ഫാ. റോയ് മാത്യു വടക്കേല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.