ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന് 47 വയസ്

Aashanilayam Special School completes 47 years

കാഞ്ഞിരപ്പള്ളി: ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് വാഴൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 47-ാം സ്ഥാപക ദിനാഘോഷം നടന്നു.  

വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെക്കുറിച്ചും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളെക്കുറിച്ചും സ്‌കൂള്‍ ഡയറക്ടര്‍ ഫാ. റോയ് മാത്യു വടക്കേല്‍ പങ്കുവെച്ചു. ടീച്ചിങ് സ്റ്റാഫ് അംഗമായ ജോമോന്‍ സ്‌കൂളിന്റെ 47 വര്‍ഷത്തെ ചരിത്ര വഴികള്‍ വിശദീകരിച്ചു.

47 വര്‍ഷത്തെ ദൈവാനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ചടങ്ങില്‍ ദീപങ്ങള്‍ തെളിച്ചു. ഫാ. റോയ് മാത്യു വടക്കേല്‍ ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂളിലെ പഴയതും പുതിയതുമായ അധ്യാപകരും ജീവനക്കാരും, കുട്ടികളും, പിടിഎ പ്രതിനിധികളും ചേര്‍ന്ന് 46 തിരികള്‍ തെളിച്ചു. 

വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രത്യാശയോടെ 48-ാമത്തെ തിരി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലിന്‍ തെളിയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. തോമസ് ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കി. 

കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി (ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി)1979ലാണ് ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഈ സ്‌കൂളില്‍ 218 കുട്ടികളും 47 ജീവനക്കാരുമുണ്ട്.

Related Articles
KLCA seeks clarity on FCRA amendment

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ).  ജൂണ്‍ 22 മുതല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.