തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

Jan Bula and Vaclav Drbola beatification

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി വധിക്കപ്പെട്ട ഫാ. ജാന്‍ ബുല, ഫാ. വാക്ലാവ് ഡ്രബോല എന്നിവരെ ജൂണ്‍ 6-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും.

ചെക്ക് റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കമ്മ്യൂണിസ്റ്റ് പീഡനങ്ങള്‍ക്കിരയായി രക്തസാക്ഷിത്വം വരിച്ചവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.  കമ്മ്യൂണിസ്റ്റ് ഭീഷണിയെ തുടര്‍ന്ന്  കുടുംബത്തോടൊപ്പം ചെറുപ്പത്തില്‍ രാജ്യം വിടേണ്ടിവന്ന വത്തിക്കാന്‍ കര്‍ദിനാള്‍ മൈക്കിള്‍ ചെര്‍ണി ഈ ചരിത്രപരമായ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി തലവനാണ് കര്‍ദിനാള്‍ മൈക്കിള്‍ ചെര്‍ണി.  കോടതിമുറിയെ  പ്രസംഗപീഠവും തടവറയെ അള്‍ത്താരയുമാക്കി മാറ്റിയവരാണ് രക്തസാക്ഷികളായ ഈ വൈദികരെന്ന് കര്‍ദിനാള്‍ മൈക്കിള്‍  ചെര്‍ണി പറഞ്ഞു.

1948-ല്‍ ചെക്കോസ്ലോവാക്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെയാണ് കത്തോലിക്കാ സഭയ്ക്കും വൈദികര്‍ക്കും നേരെ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചത്.  ഭീഷണികള്‍ക്ക് നടുവിലും ഫാ. ജാന്‍ ബുലയും ഫാ. വാക്ലാവ് ഡ്രബോലയും ധീരമായി ക്രിസ്തുവിന് സാക്ഷ്യംവഹിച്ചു.  മൂന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെടിയേറ്റു മരിച്ച കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഈ വൈദികരെ രഹസ്യപ്പോലീസ് കള്ളക്കേസില്‍ കുടുക്കിയത്.

ഫാ. വാക്ലാവ് ഡ്രബോല(1912-1951) 1951 ഓഗസ്റ്റ് 3-ന് വധിക്കപ്പെട്ടു. 1952 മേയ് 20-ന്, തന്റെ 32-ാം വയസിലാണ് ഫാ. ജാന്‍ ബുല(1920 -1952) രക്തസാക്ഷിത്വം വരിച്ചത്.  ബ്രണോ രൂപതയുടെ 250-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരും. രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കാന്‍ ഒന്‍പത് ദിവസത്തെ പ്രത്യേക നൊവേന പ്രാര്‍ത്ഥനകളും രൂപതയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രിസ്തുവിനോടുള്ള വിശ്വസ്തതയെപ്രതി  ശാന്തതയോടെ രക്തസാക്ഷിത്വം വരിച്ച ഈ വൈദികരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം,  സ്വര്‍ഗം നല്‍കുന്ന പ്രത്യാശയുടെ അടയാളമായാണ് ചെക്ക് വിശ്വാസികള്‍ കാണുന്നത്.

Related Articles
Young priests hear confessions on Madrid streets

മാഡ്രിഡിലെ തെരുവുകള്‍ ദൈവാലയങ്ങളായപ്പോള്‍; വഴിയരികില്‍ നിന്ന് കുമ്പസാരം കേട്ട് യുവവൈദികര്‍

മാഡ്രിഡ്: ളോഹയും ഒരു ഊറാലയും ധരിച്ചുകൊണ്ട് വഴിയോരങ്ങളില്‍ നിന്ന് യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുന്ന ഒരു സംഘം യുവ വൈദികര്‍ മാഡ്രിഡിലെ തെരുവോരങ്ങളെ ദേവാലയങ്ങളാക്കി മാറ്റുന്ന മനോഹരമായ ദൃശ്യങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിച്ചു.

Read More »
China releases Pastor Ezra Jin Mingri

ചൈനയില്‍ തടവിലായിരുന്ന ക്രൈസ്തവ പാസ്റ്റര്‍ മോചിതനായി

വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ തടവിലായിരുന്ന പ്രമുഖ ക്രൈസ്തവ  പാസ്റ്റര്‍ എസ്ര ജിന്‍ മിന്‍ഗ്രി മോചിതനായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ചൈനീസ് അധികൃതര്‍ പാസ്റ്ററിനെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.