
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 2-ന് രാവിലെ 10 ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് അധ്യ ക്ഷത വഹിക്കും. റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, സിസ്റ്റര്‍ ഡോ. പവിത്ര സിഎംസി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് കെസിബിസി സമ്മേളനം ആരംഭിക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

