ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ കര്‍മം നടത്തി

Mooron consecration ceremony in Great Britain Diocese

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും മിഷനുകളി ലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍  രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ.  ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ. ഡോ.  മാത്യു പിണക്കാട്, കത്തീഡ്രല്‍ വികാരി റവ. ഡോ.  വര്‍ഗീസ് താനമാവുങ്കല്‍, വൈസ് ചാന്‍സലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, രൂപതയുടെ വിവിധ ഇടവകക ളിലും മിഷനുകളിലും  സേവനം ചെയ്യുന്ന  വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു.

തുടര്‍ന്ന് രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നും എത്തിയ വൈദികരുടെയും കൈക്കാരന്‍മാരുടെയും പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍,  റവ. ഡോ.  ആന്റണി  ചുണ്ടെലിക്കാട്ട്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഷൈമോന്‍ തോട്ടുങ്കല്‍

Related Articles
Gathering of charitable workers

ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു. ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍

Read More »
Kollam Diocese environmental protection

ഭൂമിക്കൊരു കുട; പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കൊല്ലം രൂപത

കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോ സി-ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം ബിഷപ്‌സ് ഹൗസില്‍ നടന്നു. ജീവന്‍ സംരക്ഷണ സമിതി രക്ഷാധികാരിയും കൊല്ലം രൂപത വികാരി ജനറലുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.