ചവിട്ടുനാടക ശില്പശാലയുമായി കെഎല്‍സിഎ

KLCA Chavittu Nadakam workshop

കൊച്ചി: പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുവാനും ഈ കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കാനും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി കേരള ലാറ്റിന്‍ കാത്തലിക് അ സോസിയേഷന്‍ (കെഎല്‍സിഎ) ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു. 

ക്രിസ്റ്റോഗ്രാഫ പുസ്തകോത്സവത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ഹാളില്‍ നടന്ന ശില്പശാല ജീവനാദം ചീഫ് എഡിറ്റര്‍ ജോര്‍ജ് ജെക്കോബി ഉദ്ഘാടനം ചെയ്തു.

പിന്നോക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ചവിട്ടുനാടകം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. അത് ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, കെഎല്‍ സിഎച്ച്എ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ്, ചവിട്ടുനാടക ആശാന്മാരായ കേളി രാമചന്ദ്രന്‍, കുട്ടപ്പനാശാന്‍, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാര്‍ത്ഥിനി ശ്രേയ പാര്‍വതി, കൊച്ചി മുന്‍മേയര്‍ കെ. ജെ സോഹന്‍, ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വൈസ് പ്രസിഡന്റ് അലക്‌സ് താളൂപാടത്ത്, കലാഫോറം കണ്‍വീനര്‍ പൂവം ബേബി, പബ്ലിക് റിലേഷന്‍ ഓഫീസര്‍ സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KLCA Kerala backward communities struggle Bishop Antony Valunkal

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കെഎല്‍സിഎ: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘടനയാണ് കെഎല്‍സിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍  ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 55-ാമത് സ്ഥാപക

Read More »
KLCA opposes FCRA amendments India

എഫ്‌സിആര്‍എ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ-യില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗണ്‍സില്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.