യുഎസിലെ ദേശീയ ദിവ്യകാരുണ തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും

National Eucharistic Pilgrimage begins in USA

‘ടെല്‍ഹസി/യുഎസ്എ:  അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 2026-ലെ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥയാത്ര  ഇന്ന് (മെയ് 24-ന്) ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നും ആരംഭിക്കും. ‘ദൈവത്തിന് കീഴില്‍ ഒരൊറ്റ ജനത’ എന്നതാണ് ഈ വര്‍ഷത്തെ ആത്മീയ യാത്രയുടെ മുഖ്യ പ്രമേയം.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍  ആദ്യമായി കത്തോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട സെന്റ് അഗസ്റ്റിനില്‍ നിന്ന് ആരംഭിക്കുന്ന  2000-ത്തിലധികം മൈലുകള്‍ ദൈര്‍ഘ്യമുള്ള ഈ ആത്മീയ യാത്ര, അമേരിക്കന്‍ മണ്ണിലെ കത്തോലിക്കാ പൈതൃകത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും പ്രഖ്യാപനം കൂടെയായി മാറും.  

 നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജേസണ്‍ ഷാങ്ക്‌സ്, സെന്റ് അഗസ്റ്റിന്‍ ബിഷപ് എറിക് പോള്‍മെയര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വചനസന്ദേശം നല്‍കും. മുഴുവന്‍ ദൂരവും വിശുദ്ധ കുര്‍ബാനയെ അനുഗമിച്ച് കാല്‍നടയായി യാത്ര ചെയ്യുന്ന ഒന്‍പത് സ്ഥിരം തീര്‍ത്ഥാടകരുംചടങ്ങിന്റെ ഭാഗമാകും. യുഎസ് പൗരത്വമുള്ള ആദ്യ വിശുദ്ധയായ വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനിയുടെ പേരിലുള്ള  ‘കാബ്രിനി റൂട്ട്’  അമേരിക്ക രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദ്യത്തെ 13 കോളനികളിലൂടെയാണ് കടന്നുപോകുന്നത്. നഗരങ്ങളിലെ വലിയ ദേവാലയങ്ങള്‍ മുതല്‍ ഗ്രാമങ്ങളിലെ ചെറിയ ഇടവകകള്‍ വരെ ഉള്‍പ്പെടുന്ന ഈ പദയാത്രയില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
CBCI condemns police action against students

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) മാര്‍ച്ചിനിടെ അമിത ബലപ്രയോഗം നടത്തി വിദ്യാര്‍ത്ഥികളെ നേരിട്ട നടപടി ജനാധിപത്യത്തിനെതിരായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.