നോക്ക് മരിയന്‍ കേന്ദ്രത്തില്‍ അയര്‍ലണ്ടിനെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കും

Ireland consecrated to Immaculate Heart at Knock Marian Shrine

ഡബ്ലിന്‍: അയര്‍ലണ്ടിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കുന്നു. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച്  ജൂണ്‍ ആറിന് നടക്കുന്ന ജപമാല റാലിയോടനുബന്ധിച്ചാണ് വിമലഹൃദയപ്രതിഷ്ഠ. ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിനും ബിഷപ് ഡൊണാല്‍ മക്കവനും നേതൃത്വം വഹിക്കും. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഈ റാലിയില്‍ ഇത്തവണ ജനപങ്കാളിത്തം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘാടകര്‍ രാജ്യമെങ്ങും വമ്പന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. പണ്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജപമാല റാലികള്‍ നടത്തിയിരുന്ന ഫാ. പാട്രിക് പേയ്റ്റന്റെ മാതൃക പിന്തുടര്‍ന്നാണ് അയര്‍ലണ്ടിലെ ഹൈവേകളിലും നഗരങ്ങളിലും ഇത്തവണ പരിശുദ്ധ അമ്മയുടെ ചിത്രമുള്ള വലിയ പരസ്യ 

ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.  ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്റെ കാര്‍മികത്വത്തില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

Related Articles
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Christian persecution Supreme Court

ക്രൈസ്തവ പീഡനങ്ങള്‍; ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണയില്‍

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ചു ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.