മറിയം വിശ്വാസികളെ  ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുന്നു;ഫാത്തിമ നാഥയുടെ തിരുനാള്‍ ദിനത്തില്‍ പാപ്പ

Pope on Our Lady of Fatima Mary leads believers to Christ

വത്തിക്കാന്‍ സിറ്റി: രക്ഷയുടെ ഏക മധ്യസ്ഥന്‍ യേശുക്രിസ്തുവാണെന്നും മറിയം വിശ്വാസികളെ കിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കുമെന്നും ലിയോ 14-ാമന്‍ പാപ്പ. ഫാത്തിമ നാഥയുടെ തിരുനാള്‍ദിനത്തില്‍  പൊതുദര്‍ശനവേളയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തില്‍ പരിശുദ്ധ മറിയത്തെ സഭയുടെ മാതൃകയും, ഉത്തമയായ അംഗവും, അമ്മയുമായി പാപ്പ ഉയര്‍ത്തിക്കാണിച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖയായ ‘ലൂമെന്‍ ജെന്‍സിയ’ത്തില്‍ മറിയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തില്‍, ദൈവജനം  തങ്ങളുടെ പ്രതിനിധിയും  മാതൃകയും ലക്ഷ്യസ്ഥാനവുമായി മറിയത്തെ കാണുന്നുവെന്ന് പാപ്പ പറഞ്ഞു. സഭ എന്തായിരിക്കണമെന്നതിന്റെ പൂര്‍ണരൂപമാണ് മറിയം. പരിശുദ്ധാത്മാവിന് വിധേയപ്പെട്ടുകൊണ്ട് ദൈവികരഹസ്യത്തിന് മുന്നില്‍ നിരുപാധികമായി സ്വയം സമര്‍പ്പിച്ച  ഉത്തമയായ വിശ്വാസിയാണ് മറിയം. തങ്ങള്‍ കേള്‍ക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമെന്ന ഉറപ്പോടെ വിശ്വാസികള്‍ക്ക് ഏത് സമയത്തും മറിയത്തിന്റെ പക്കല്‍ അണയാമെന്ന് പാപ്പ പറഞ്ഞു.

Related Articles
Migration deeply affected Church and society Mar Raphael Thattil

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചു: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചതായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 64-ാമത് എല്‍ആര്‍സി സെമിനാര്‍ ഉദ്ഘാടനം ചെയ്ത്

Read More »
Pope smartphones Lent silence

ഇടയ്‌ക്കെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ദൈവവചനം ധ്യാനിക്കാന്‍ സമയം കണ്ടെത്തണം: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: കുറച്ച് നേരത്തേക്ക് മൊബൈല്‍ ഫോണും ടെലിവിഷനും റേഡിയോയും സ്വീച്ച് ഓഫ് ആക്കി, ഈ നോമ്പുകാലത്ത് നിശബ്ദതയ്ക്ക് ഇടം നല്‍കണമെന്ന്  ലിയോ 14-ാമന്‍ പാപ്പ. ദൈവവചനം ധ്യാനിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഹൃദയത്തില്‍ നമ്മോട്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.