കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചു: മാര്‍ റാഫേല്‍ തട്ടില്‍

Migration deeply affected Church and society Mar Raphael Thattil

കാക്കനാട്: കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചതായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 64-ാമത് എല്‍ആര്‍സി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റം സീറോമലബാര്‍ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിത ത്തെയും ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്.  വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് കുടിയേറ്റം വലിയ തോതില്‍ വഴിയൊരുക്കിയപ്പോള്‍ തന്നെ, അത് ഗൗരവമേറിയ സാംസ്‌കാരികവും കുടുംബപരവുമായ വലിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്;  മാര്‍ തട്ടില്‍ പറഞ്ഞു.

 സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളില്‍ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ നേതൃത്വം നല്‍കുന്നതിനെ മാര്‍ തട്ടില്‍ അഭിനന്ദിച്ചു.

‘കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും’ എന്നതായിരുന്നു  സെമിനാറിന്റെ വിഷയം.  കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍  മുഖ്യപ്രഭാഷണവും മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു. റവ. ഡോ. അബ്രഹാം കാവില്‍പ്പുരയിടത്തില്‍, എല്‍ആര്‍സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോബിന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കുടിയേറ്റ പ്രശ്‌നങ്ങള്‍, കേരളത്തിലെ യുവജന ങ്ങളുടെ വിദേശ കുടിയേറ്റം, തൊഴില്‍ സാഹചര്യ ങ്ങള്‍, സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികള്‍, സീറോ മലബാര്‍ സഭയുടെ കുടിയേറ്റ ശുശ്രൂഷ, ബൈ ബിള്‍-ദൈവശാസ്ത്ര കാഴ്ചപ്പാടുകള്‍, മാര്‍പാപ്പ മാരുടെ പ്രബോധനങ്ങള്‍, സാംസ്‌കാരികവും ചരിത്രപരവുമായ വിഷയങ്ങള്‍ എന്നിവയായിരുന്നു പ്രബന്ധങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

Related Articles
KRLCC silver jubilee celebrations begin

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദി യായ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് ഉജ്ജ്വല തുടക്കമായി. സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന പരിപാടികള്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക

Read More »
Fr Abraham Pallivathuckal SJ passes away

ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

കോഴിക്കോട്: ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു .(Fr Abraham Pallivathuckal SJ passes away) ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.