ജോണ്‍ പോള്‍ പാപ്പയുടെ കേരള സന്ദര്‍ശനത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ച് ടൂറിസം വകുപ്പ്; ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ വൈറല്‍

Pope John Paul II Kerala visit 40th anniversary

തിരുവനന്തപുരം: ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പോസ്റ്റര്‍ വൈറലാകുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശത്തിന്റെ 40-ാം  വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റര്‍.

‘വിശ്വാസത്തിനൊപ്പം സ്റ്റൈലില്‍ നടക്കുക’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ ആരംഭിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഇപ്പോഴും പ്രിയമുള്ള ഒരു ഓര്‍മ്മയായി തുടരുന്നു, ലിയോ പതിനാലാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ പാത ഉടന്‍ പിന്തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന വാചകങ്ങള്‍ക്കൊപ്പം ലിയോ പാപ്പ തേയില തോട്ടത്തിലൂടെ നടക്കുന്ന എഐ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. ഫോട്ടോയില്‍ ക്ലിക്കു ചെയ്യുമ്പോള്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കേരളത്തില്‍ പ്രസംഗിക്കുന്ന ചിത്രവും കാണാം.

1986- ഫെബ്രുവരിയിലായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കേരളത്തിലെത്തിയത്.  കോട്ടയത്തെ നാഗമ്പടം മൈതാനിയില്‍ വച്ച് ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയത് കേരള സഭയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. കളമശേരിയിലും തൃശൂരിലും ജനസാഗരത്തെ സാക്ഷിനിര്‍ത്തി പാപ്പ നല്‍കിയ സന്ദേശം ഇന്നും വിശ്വാസികളുടെ മനസിലെ മധുരിക്കുന്ന ഓര്‍മ്മകളാണ്.

 1986 ഫെബ്രുവരി 1 മുതല്‍ 10 വരെ നീണ്ട അദ്ദേഹത്തിന്റെ ആദ്യ ഭാരത സന്ദര്‍ശനത്തില്‍ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളും സന്ദര്‍ശിച്ചിരുന്നു. 1999 നവംബറില്‍ ഡല്‍ഹിയില്‍ ഒരിക്കല്‍ക്കൂടി ജോണ്‍ പോള്‍ പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. 

കേരളം സന്ദര്‍ശിച്ച ഏക പാപ്പയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. അതിനാല്‍ത്തന്നെ ആ സന്ദര്‍ശനം ഇന്നും വിശ്വാസികളുടെ മനസിലെ മായാത്ത ചിത്രമാണ്.

Related Articles
Sister Sujitha Dicastery for the Clergy

സിസ്റ്റര്‍ സുജിതയ്ക്ക് വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍പുതിയ ദൗത്യം

നെയ്യാറ്റിന്‍കര: വത്തിക്കാന്റെ വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സെക്രട്ടറി ബിഷപ് കാര്‍ലോ റോബെര്‍ട്ടോ മരിയ റദെയെല്ലിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മലയാളിയായ സിസ്റ്റര്‍ സുജിത സേവ്യര്‍  ഒ.എസ്.എച്ച്.ജെ- യെ നിയമിച്ചു. നെയ്യാറ്റിന്‍കര രൂപയിലെ ചുള്ളിമാനൂര്‍ തിരുഹൃദയ ഫൊറോന ഇടവകാംഗവും

Read More »
Pope smartphones Lent silence

ഇടയ്‌ക്കെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ദൈവവചനം ധ്യാനിക്കാന്‍ സമയം കണ്ടെത്തണം: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: കുറച്ച് നേരത്തേക്ക് മൊബൈല്‍ ഫോണും ടെലിവിഷനും റേഡിയോയും സ്വീച്ച് ഓഫ് ആക്കി, ഈ നോമ്പുകാലത്ത് നിശബ്ദതയ്ക്ക് ഇടം നല്‍കണമെന്ന്  ലിയോ 14-ാമന്‍ പാപ്പ. ദൈവവചനം ധ്യാനിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഹൃദയത്തില്‍ നമ്മോട്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.