ഒരു സ്‌കൂളും മിഷനറിമാരും ചേര്‍ന്ന് മുഖച്ഛായ മാറ്റിയെഴുതിയ ഗ്രാമം

school and missionaries transformed village

ഷില്ലോങ്(മേഘാലയ): വ്യക്തികളെ വിജയത്തിലേക്കു നയിച്ച അനുഭവങ്ങള്‍ വിദ്യാലയങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അതില്‍നിന്നു വ്യത്യസ്തമായി ഗ്രാമത്തെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂള്‍ മാറ്റിമറിച്ച അനുഭവമാണിത്. മേഘാലയയിലെ ഷില്ലോങ് അതിരൂപതയില്‍നിന്നാണ് ഈ വ്യത്യസ്തമായ വാര്‍ത്ത.

ഖാസി വിഭാഗത്തില്‍പ്പെട്ട ഏകദേശം 1,300  കുടുംബങ്ങള്‍ താമസിക്കുന്ന നോങ്ഗ്രാ സെന്റ് ഡൊമിനിക് സാവിയോ ഇടവകയ്ക്ക് കീഴിലുള്ള മാവ്ലിന്റെയ് ഗ്രാമത്തില്‍ ആദ്യം ഒരു സ്‌കൂളായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമമധ്യത്തിലുള്ള ഈ സ്‌കൂളിലേക്ക് എത്താന്‍ ഗ്രാമത്തിന്റെ തെക്കേ അറ്റമായ ഡോങ് ഷാറുമിലെ കുട്ടികള്‍ക്ക് മൈലുകളോളം നടക്കണമായിരുന്നു. അതുകൊണ്ടുതന്നെ പല കുട്ടികള്‍ക്കും വിദ്യാഭ്യാസം അന്യമായി. 

സ്‌കൂളിന്റെ പിറവി

ഗ്രാമവാസികളില്‍ ഭൂരിഭാഗവും കര്‍ഷകരോ ചെറുകിട കച്ചവടക്കാരോ ആയിരുന്നു. അവര്‍ക്ക് മക്കളെ ഹോസ്റ്റലുകളില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. ഭാഗ്യസ്മരണാര്‍ഹനായ ബിഷപ് വിന്‍സെന്റ് കിമ്പാറ്റ് 2001-2002 കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ ഇടവകയില്‍ വികാരിയായി എത്തി. അദ്ദേഹം ക്രിസ്തീയ കുടുംബ കൂട്ടായ്മകള്‍ക്ക് തുടക്കമിട്ടു. കൂട്ടായ്മകളില്‍ നടന്ന പങ്കുവെക്കലുകള്‍ക്കിടയിലാണ് ഡോങ് ഷാറുമിലെ കുട്ടികള്‍ നേരിടുന്ന യാത്രാക്ലേശം ചര്‍ച്ചയായത്.

കുടുംബ യൂണിറ്റുകളെ 8 ബ്ലോക്കുകളായി തിരിച്ചു അവയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അങ്ങനെ 2003 ഫെബ്രുവരി 20-ന് സെന്റ് ജോസഫ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. തകരഷീറ്റുകൊണ്ടായിരുന്നു മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നത്. ആദ്യ അധ്യാപിക്ക് 300 രൂപയായിരുന്നു ശമ്പളം. കുടുംബയൂണിറ്റുകളുടെ വിഹിതത്തില്‍ നിന്നാണ് ആ തുക കണ്ടെത്തിയത്. സിസ്റ്റര്‍ മാര്‍ട്ടിന താബാ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംമുതല്‍ സഹായിച്ചിരുന്നു. 

 ഗ്രാമം മിടുക്കിയാകുന്നു 

ഇപ്പോള്‍ അഞ്ചാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ഏഴ് അധ്യാപകരുണ്ട്. ഇവിടെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ പിന്നീട് രൂപതയുടെ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ഉപരിപഠനത്തിനായി പോകുന്നു. ഇതോടൊപ്പം കുടുംബ യൂണിറ്റുകളുടെ എണ്ണം എട്ടില്‍നിന്ന് അമ്പതായി വര്‍ധിച്ചു.

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കായി ആരംഭിച്ച സ്‌കൂള്‍ ഗ്രാമത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇപ്പോഴും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് കുടുംബയൂണിറ്റുകള്‍ നല്‍കുന്ന സംഭാവനകളില്‍നിന്നാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലുപരി ഗ്രാമത്തെ ഒന്നിപ്പിക്കുന്ന സ്ഥാപനമാണ് സ്‌കൂള്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ആത്മീയവും സാമൂഹികവുമായ മേഖലകളിലും വലിയ മാറ്റങ്ങള്‍കൊണ്ടുവരാന്‍ സ്‌കൂളിനായി. 

ദേവാലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും മാറിനിന്നവര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായപ്പോള്‍ ഇടവകകാര്യങ്ങളിലും  ആത്മീയതയിലും സജീവമായി. എന്റെ സ്വന്തം സ്‌കൂള്‍ എന്ന വികാരത്തോടെയാണ് ഓരോരുത്തരും സ്‌കൂളിനെ കാണുന്നത്. ഒരു സ്‌കൂളും മിഷനറിമാരും ചേര്‍ന്ന് നാടിന്റെ മുഖച്ഛായ മാറ്റിയെഴുതിയ അനുഭവങ്ങളാണ് ഈ ഗ്രാമത്തിന് പറയാനുള്ളത്.

Related Articles
Visually challenged student scores 1200 in Plus Two

ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200

കൊച്ചി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന്, അതും 60 ശതമാനത്തോളം മാത്രം. എന്നാല്‍ പ്ലസ് ടു വിന് 1200-ല്‍ 1200 മാര്‍ക്കാണ് മരിയ കൃപ മൈക്കിളിന്. എട്ടാം ക്ലാസ് വരെ

Read More »
entrance exam reschedule Easter last date apply today

ഈസ്റ്റര്‍ ദിനത്തിലെ എട്രന്‍സ് മാറ്റാം; അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡല്‍ഹി: അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (ജെഇഇ) ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിന് എഴുതാന്‍ അസൗകര്യമുള്ള വിദ്യാര്‍ത്ഥികള്‍  jeemain.query@nta.ac.in എന്ന ഇ-മെയിലിലേക്ക് പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയക്കണമെന്ന് പരീക്ഷ ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്നാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.