മാധ്യമവര്‍ഷാചരണവുമായി സിഎംഐ സന്യാസ സമൂഹം

CMI congregation media year celebration

മാന്നാനം: ഭാരതത്തിലെ പ്രഥമ തദ്ദേശീയ സന്യാസ സമൂഹമായ സിഎംഐ സഭാ സ്ഥാപനത്തിന്റെ 195-ാം വാര്‍ഷികം ആഘോഷിച്ചു. ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്സരാഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമവര്‍ഷാചരണം ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.

195-ാം വാര്‍ഷിക ദിനത്തില്‍ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും വിലയുള്ളവരാണെന്ന് വിശുദ്ധ ചാവറയച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യ പ്പെടുത്തിയെന്ന് ദിവ്യബലിമധ്യേ നല്‍കിയ സന്ദേശ ത്തില്‍ അദ്ദേഹം പറഞ്ഞു.

സിഎംഐ സഭയുടെ പ്രിയോര്‍ ഫാ.ഡോ. പോള്‍ ആച്ചാണ്ടി, വികര്‍ ജനറല്‍, ജനറല്‍ കൗണ്‍സിലര്‍മാര്‍, വിവിധ പ്രൊവിന്‍സുകളിലെ പ്രൊവിന്‍ഷ്യല്‍മാര്‍, പ്രൊവിന്‍ഷല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.

1831 മെയ് 11-ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, മല്പാന്‍ തോമസ് പാലയ്ക്കല്‍, മല്പാന്‍ തോമസ് പോരൂക്കര എന്നിവര്‍ ചേര്‍ന്ന് മാന്നാനത്ത് തുടക്കംകുറിച്ച ഈ സന്യാസ സമൂഹം ഇന്ന് ആഗോളതലത്തില്‍ പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. മാന്നാനം കുന്നില്‍ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ട മെയ് 11നാണ് സഭാസ്ഥാപന ദിനമായി ആഘോഷിക്കുന്നത്. 

കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക ചരിത്രത്തില്‍ സിഎംഐ സന്യാസ സമൂഹം വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കിയും അച്ചടിശാലകള്‍ ആരംഭിച്ചും അക്ഷരവെളിച്ചംകൊണ്ട് കേരളത്തെ മുമ്പോട്ടു നയിച്ച സിഎംഐ സഭയുടെ സംഭാവനകള്‍ കേരള ചരിത്രത്തിന്റെ ഭാഗമാണ്.

Related Articles
MSMI congregation celebrates silver jubilee in US

അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ

Read More »
Fr Abraham Pallivathuckal SJ passes away

ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

കോഴിക്കോട്: ജീസസ് യൂത്തിന്റെ വളര്‍ത്തച്ചന്‍ ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്. ജെ (87) അന്തരിച്ചു .(Fr Abraham Pallivathuckal SJ passes away) ഹൃദ്‌രോഗത്തെയും ശ്വാസതടസത്തെയും തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അന്ത്യം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.