കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം

Kottayam Social Service Society Mothers Day celebration

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക മാതൃദിന ത്തോടനുബന്ധിച്ച് മാതൃദിനാചരണം സംഘടിപ്പിച്ചു. 

തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാ ക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി യുടെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കള്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിന് അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ എംഎംഎസ് നേതൃത്വം നല്‍കി. ചടങ്ങില്‍ മാതാക്കളെ ആദരിക്കുകയും ചെയ്തു

Related Articles
Sophi donates thali chain to save a life

ഒരു ജീവന്‍ രക്ഷിക്കാന്‍ വാടക വീട്ടില്‍ കഴിയുന്ന സോഫി താലിമാല ഊരി നല്‍കി; വീട് വാഗ്ദാനം ചെയ്ത് എംഎല്‍എ

കോഴിക്കോട്: വാടക വീട്ടിലാണ് കഴിയുന്നതെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം താലിമാലി ഊരി നല്‍കുകയാണ് സോഫി ബെന്നി ചെയ്തത്. അതു വാര്‍ത്തയാകുമെന്നോ മറ്റാരെങ്കിലും അറിയുമെന്നോ ഒന്നും സോഫി

Read More »
Shanthibhavan Eats gas shortage relief

ഗ്യാസ് ക്ഷാമത്തില്‍ ആശ്വാസമായി ‘ശാന്തിഭവന്‍ ഈറ്റ്‌സ്’

തൃശൂര്‍: നാലു രൂപക്ക്  ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും  ലഭിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും എല്‍പിജി സിലിണ്ടര്‍ ലഭിക്കാതെ ഹോട്ടലുകളും ഹോസ്റ്റലുകളും പൂട്ടിത്തുടങ്ങിയ സാഹചര്യത്തില്‍. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.