നിര്‍ണായക നിയമനങ്ങളുമായി ലത്തീന്‍ മെത്രാന്‍സമിതി  ; നേതൃസ്ഥാനങ്ങളിലേക്ക് അല്മായരും സ്ത്രീകളും

Latin Bishops Conference key appointments laity women leadership

ന്യൂഡല്‍ഹി: സഭയുടെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനങ്ങളിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) നിര്‍ണായകമായ നിയമനങ്ങള്‍ നടത്തി. രണ്ട് അല്മായരെയും രണ്ട് സന്യാസിനികളെയും സഭയുടെ ദേശീയ ഭാരവാഹികളായി നിയമിച്ചുകൊണ്ട് സഭ പുതിയൊരു ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ്. ബംഗളൂരുവില്‍ നടന്ന സിസിബിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടായത്.

 മുംബൈ അതിരൂപതാംഗമായ അഡ്രിയാന്‍ റൊസാരിയോയെ അല്മായര്‍ക്കായുള്ള കമ്മീഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ഡല്‍ഹി അതിരൂപതാംഗമായ അജിന്‍ ജോസഫിനെ കുടുംബങ്ങള്‍ക്കായുള്ള കമ്മീഷന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും നിയമിച്ചു. പ്രോ-ലൈഫ് ശുശ്രൂഷയുടെ  പ്രത്യേക ചുമതലയായിരിക്കും അജിന്‍ വഹിക്കുന്നത്. ആസാമില്‍ നിന്നുള്ള സിസ്റ്റര്‍ സെലീന സുരിന്‍ എംഎസ്എംഎച്ച്‌സി യെ യുവജനങ്ങള്‍ക്കായുള്ള കമ്മീഷന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും റായ്പൂരില്‍ നിന്നുള്ള സിസ്റ്റര്‍ ദീപ്തി മിഞ്ച്  എസ്‌സിഎസ്‌സിയെ വനിതകള്‍ക്കായുള്ള കമ്മീഷന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും നിയമിച്ചു.

സഭയുടെ അജപാലന ദൗത്യങ്ങളില്‍ അല്മായര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനങ്ങളെന്ന് സിസിബിഐ വ്യക്തമാക്കി. മെയ് 1 മുതല്‍ 3 വരെ ബംഗളൂരുവില്‍ നടന്ന ദേശീയ സിനഡല്‍ അസംബ്ലിയിലും ഇത്തരമൊരു മാറ്റം ദൃശ്യമായിരുന്നു. ആകെ പങ്കെടുത്ത 220 പ്രതിനിധികളില്‍ 107 പേരും അല്മായ നേതാക്കളായിരുന്നു.

2024-ലെ സിസിബിഐ അജപാലന പദ്ധതി അല്മായ നേതൃത്വത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. ഇടവക, രൂപത, പ്രാദേശിക, ദേശീയ തലങ്ങളില്‍ അല്മായരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഭരണസംവിധാനങ്ങള്‍ പുനഃക്രമീകരിക്കാനാണ് സഭ ലക്ഷ്യമിടുന്നതെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു

Related Articles
Mothers new generation Mar Peter Kochupurackal

അമ്മമാർ പുതു തലമുറയെ ശക്തിപ്പെടുത്തുന്നവർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

തലശേരി:  അമ്മമാര്‍  പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹ നിർമ്മിതിയിൽ മുഖ്യ പങ്ക് വഹിക്കുന്നവരും സുകൃതങ്ങളുടെ സുഗന്ധവാഹകരുമാണെന്ന്  പാലക്കാട് രൂപതാധ്യക്ഷൻ   മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു

Read More »
Cherthala Divine Mercy gathering devotees

ദൈവകരുണയുടെ സാഗരമായി ചേര്‍ത്തല; മഹാസംഗമം ഭക്തിസാന്ദ്രം

ചേര്‍ത്തല: കരുണയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത ദൈവകരുണയുടെ പ്രേഷിതരുടെ മഹാസംഗമം ചേര്‍ത്തല, മായിത്തറ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ സമാപിച്ചു. വിശ്വാസവും ആത്മീയതയും ഒത്തുചേര്‍ന്ന ചടങ്ങുകള്‍ക്ക് ദൈവാലയവും സെന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.