ലോകസമാധനത്തിനായി ജപമാല ചൊല്ലാന്‍ പാപ്പയുടെ ആഹ്വാനം; ഒന്നാം വാര്‍ഷികത്തില്‍ പേപ്പല്‍ ശുശ്രൂഷയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു

Pope calls Rosary for world peace

പോംപൈ: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് പോംപൈ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണെന്നും (മെയ് 8), അതിനാല്‍ തന്റെ ശുശ്രൂഷ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കാനാണ് പോംപൈയിലെ പരിശുദ്ധ ജപമാല നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയതെന്നും ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപൈയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

‘ലിയോ’ എന്ന പേര് സ്വീകരിച്ചതിലൂടെ ജപമാലയെക്കുറിച്ച് ആഴത്തിലുള്ള പ്രബോധനങ്ങള്‍ ചിട്ടപ്പെടുത്തിയ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പാതയടികള്‍  താന്‍ പിന്തുടരുകയാണെന്ന് പാപ്പ പറഞ്ഞു. ജപമാല പ്രാര്‍ത്ഥന സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്ന് പാപ്പ പറഞ്ഞു. ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ പ്രതിധ്വനിയാണ് ആവര്‍ത്തിച്ച് ചൊല്ലുന്ന ഒരു ജപമണികളിലൂടെയും മുഴങ്ങുന്നത്. ഇത് മറിയത്തിന്റെ ഹൃദയത്തിലൂടെ യേശുവിനെ കാണാന്‍ വിശ്വാസികളെ സഹായിക്കുന്നു. ജപമാലയ്ക്ക് ഒരു മരിയന്‍ രൂപമുണ്ടെങ്കിലും അതിന്റെ ഹൃദയം ക്രിസ്തു കേന്ദ്രീകൃതവും വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടതുമാണെന്ന് പാപ്പ  പറഞ്ഞു. ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് ലിയോ പതിനാലാമന്‍ പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

എ.ഡി. 79-ല്‍ വെസൂവിയസ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ പുരാതന നഗരമാണ് പോംപൈ.  19-ാം നൂറ്റാണ്ടില്‍ വിശുദ്ധ ബാര്‍ട്ടലോ ലോംഗോയും ഭാര്യയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ, കേന്ദ്രീകരിച്ചാണ് ആധുനിക മരിയന്‍ നഗരമായ പോംപൈ വളര്‍ന്നു വന്നത്.

Related Articles
young mans concern and Popes touching reply

യുവാവിന്റെ ആശങ്കളും പാപ്പയുടെ ഹൃദയം തൊടുന്ന മറുപടിയും

ജീവിതത്തില്‍ എപ്പോഴെങ്കിലും ഭാവിയെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് ഭയം തോന്നിയിട്ടുണ്ടോ? സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് പ്രവേശിക്കുമ്പോഴോ ഒരു പുതിയ ജോലിക്കായി പരിശ്രമിക്കുമ്പോഴോ ‘ഇനി എന്ത്?’ എന്ന ചോദ്യം നിങ്ങളെ അലട്ടിയിട്ടുണ്ടോ? എങ്കില്‍ ഇറ്റലിയിലെ റെജ്ജിയോ

Read More »
Pope visits Spain after 15 years

15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മാര്‍പാപ്പ സ്‌പെയിനില്‍

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം. ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റീഷ്യ രാജ്ഞിയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.