വേനലവധി;  വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ

special train to Velankanni summer vacation pilgrimage

തിരുവനന്തപുരം : വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്‌ചകളിലായി തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചു വ്യാഴാഴ്‌ചകളിൽ വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി എക്‌സ്പ്രസ് സ്പെഷൽ (06031) മേയ് 13, 20, 27 തീയതികളിൽ (ബുധനാഴ്‌ച) രാവിലെ 11ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. 

പിറ്റേന്നു പുലർച്ചെ മൂന്നിന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. കൊല്ലം (12.30), പുനലൂർ (1.40), ചെങ്കോട്ട (4.50), തെങ്കാശി (5.15) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയ ക്രമം.

തിരികെയുള്ള വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് സ്പെഷൽ (06032) മേയ് 14, 21, 28 (വ്യാഴം) തീയതികളിൽ ഉച്ചയ്ക്ക് 12.45ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടും. പിറ്റേന്നു പുലർച്ചെ 5.45ന് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ എത്തും. ഈ ട്രെയിൻ പുലർച്ചെ 1.05 ന് പുനലൂരിലും 2.35 ന് കൊല്ലത്തും എത്തും. 

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ പ്രത്യേക സർവീസ്  ആശ്വാസമാകുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.

Related Articles
Wayanad churam Stations of the Cross preparations completed

വയനാടന്‍ ചുരത്തിലെ കുരിശിന്റെ വഴി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: ദുഃഖവെള്ളിയാഴ്ച വയനാടന്‍ ചുരത്തില്‍ നടത്തുന്ന കുരിശിന്റെ വഴിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തി യായതായി ഗത്സമന്‍ ഡയറക്ടര്‍ ഫാ. തോമസ് തുണ്ടത്തില്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് അഗസ്റ്റിന്‍ കീപ്പുറത്ത് എന്നിവര്‍ പറഞ്ഞു. താമരശേരി അടിവാരം ഗത്സമന്‍

Read More »
Blessed Mar Ivanios memorial pilgrimage

ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി. പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുനാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു.  പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.