വയനാടന്‍ ചുരത്തിലെ കുരിശിന്റെ വഴി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Wayanad churam Stations of the Cross preparations completed

കോഴിക്കോട്: ദുഃഖവെള്ളിയാഴ്ച വയനാടന്‍ ചുരത്തില്‍ നടത്തുന്ന കുരിശിന്റെ വഴിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തി യായതായി ഗത്സമന്‍ ഡയറക്ടര്‍ ഫാ. തോമസ് തുണ്ടത്തില്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് അഗസ്റ്റിന്‍ കീപ്പുറത്ത് എന്നിവര്‍ പറഞ്ഞു.

താമരശേരി അടിവാരം ഗത്സമന്‍ ഗ്രോട്ടോയില്‍ നിന്ന് ആരംഭിച്ച് 16 കിലോമീറ്റര്‍ താണ്ടി ലക്കിടി മൗണ്ട് സീനായ് ദേവാലയത്തില്‍ സമാപിക്കുന്നതാണ് കുരിശിന്റെ വഴി.

ഏപ്രില്‍ 3-ന് അതിരാവിലെ മുതല്‍ വിശ്വാസികള്‍ എത്തും. രാവിലെ 8-നു ഫാ. ജോയ് ചെറുവത്തൂര്‍ പീഡാനുഭവ പ്രാര്‍ത്ഥനയും സന്ദേശവും നല്‍കും. 10-ന് ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ദുഃഖവെള്ളി സന്ദേശം നല്‍കും.

തുടര്‍ന്നു ഫാ. തോമസ് തുണ്ടത്തിലിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി ആരംഭിക്കും. പരിഹാരയാത്രയ്ക്ക് മൗണ്ട് സീനായ് ദേവാലയത്തില്‍ വികാരി ഫാ. നിഷാദ് പുതുപ്പള്ളി സമാപന ആശീര്‍വാദം നല്‍കും.

Related Articles
Blessed Mar Ivanios memorial candle procession

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന്  (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ്

Read More »
Mathruvedi Gianna pilgrimage

ജിയന്ന തീര്‍ത്ഥാടനവുമായി മാതൃവേദി

കാഞ്ഞിരപ്പള്ളി: പുതുക്കിപ്പണിത ചോറ്റുപാറ വിശുദ്ധ ജിയന്ന ദൈവാലയത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ജിയന്ന തീര്‍ത്ഥാടനം നടത്തി.  കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേലിന് പതാക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.