
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ ത്ഥികളെയും തിരഞ്ഞെടുക്കപ്പെട്ടവരെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അഭിനന്ദിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാരുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കണമെന്നും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഭരണത്തിന് മുന്‍ഗണന നല്‍കണമെന്നും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള അഭ്യര്‍ത്ഥിച്ചു.
അധികാരമേല്‍ക്കുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പാവപ്പെട്ടവരുടെയും പാര്‍ശ്വവ ല്‍ക്കരിക്കപ്പെട്ടവരുടെയും ന്യൂനപ ക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം; സിബിസിഐ ഓര്‍മ്മിപ്പിച്ചു. വികസനത്തിന്റെ ഫലങ്ങള്‍ സമൂഹ ത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളി ലേക്ക് എത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ രാഷ്ട്ര പുരോഗതി സാധ്യമാകൂ.
രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ സര്‍ക്കാരുകളുമായി സഹകരിക്കാനുള്ള സഭയുടെ സന്നദ്ധത സിബിസി ഐ ആവര്‍ത്തിച്ചു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് ദുര്‍ബലരായവരെ സേവിക്കുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന പ്രതിബദ്ധതയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

