പാപ്പയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നാളെ; ക്രൈസ്തവ പീഡനങ്ങള്‍ ചര്‍ച്ചയാകും

Pope US Secretary of State meeting Christian persecution

വാഷിംഗ്ടണ്‍ ഡി.സി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ (മെയ് 7) വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ചര്‍ച്ചാവിഷയമാകുമെന്ന്   ചരിത്രപ്രധാനമായ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  റൂബിയോ  പറഞ്ഞു.

പാപ്പ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയെ പരാമര്‍ശിച്ച സ്റ്റേറ്റ് സെക്രട്ടറി  സഭ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കയില്‍ വിശ്വാസികള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹര്യത്തെക്കുറിച്ചുള്ള വത്തിക്കാന്‍റെ ആശങ്കയില്‍ തങ്ങളും പങ്കുചേരുന്നതായി റൂബിയോ വ്യക്തമാക്കി. ക്യൂബയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സഭ വഴി 6 ദശലക്ഷം ഡോളര്‍  സഹായം നല്‍കിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. ക്യൂബയില്‍ സഭ മുഖാന്തിരം കൂടുതല്‍ സഹായം വിതരണം ചെയ്യുവാന്‍ അമേരിക്ക സന്നദ്ധമാണെങ്കിലും ക്യൂബന്‍ ഭരണകൂടം അതിന് അനുമതി നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പ ക്രിസ്തുവിന്‍റെ വികാരിയാണെങ്കിലും ഒപ്പം ഒരു രാഷ്ട്രത്തലവനുമാണെന്ന് റൂബിയോ പറഞ്ഞു. നൂറിലധികം രാജ്യങ്ങളില്‍  സാന്നിധ്യമുള്ള സഭയുടെ കേന്ദ്രമെന്ന നിലയില്‍ വത്തിക്കാനുമായി ചര്‍ച്ച നടത്തുന്നത് സ്വഭാവികമായ കാര്യം മാത്രമാണെന്ന്  മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

വിവിധ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിവരുന്ന ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിനിധിയായ മാര്‍ക്കോ റൂബിയോയും  പാപ്പയും തമ്മിലുള്ള  കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെയാണ് വിശ്വാസി സമൂഹം ഉറ്റുനോക്കുന്നത്. ആഗോളതലത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള പുതിയ വാതിലുകള്‍ തുറക്കപ്പെടാന്‍ ഈ കൂടിക്കാഴ്ച കാരണമാകുമെന്ന് കരുതപ്പെടുന്നു.

Related Articles
Pope Leo XIV calls for prayers Iran conflict

ഇറാന്‍ സംഘര്‍ഷം: ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കാനും ദിവസവും ജപമാല ചൊല്ലാനും ആഹ്വാനം

അബുദാബി: സമാധാനത്തിനായി ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കുവാനും ദിവസും ജപമാല ചൊല്ലാനും ആഹ്വാനം ചെയ്ത് തെക്കന്‍ അറേബ്യന്‍ വികാരിയാത്ത് ബിഷപ് പൗലോ മാര്‍ട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിന്‍. സംഘര്‍ഷത്തിന്റെ അവസരം പ്രാര്‍ത്ഥനയില്‍ ഒരുമിക്കാനുള്ള സമയമാണെന്നും ബിഷപ് മാര്‍ട്ടിനെല്ലി പറഞ്ഞു.

Read More »
Pope inaugurates college campus Africa visit

ആഫ്രിക്കന്‍ സന്ദര്‍ശനം; സ്വന്തം പേരിലുള്ള കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ഇക്വറ്റോറിയല്‍ ഗിനിയിലെ മലബോയില്‍ ആരംഭിച്ച ലിയോ പതിനാലാമന്‍ കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തപ്പോള്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന വേറിട്ടൊരു കാഴ്ചയായി മാറി. അവിടുത്തെ നാഷണല്‍ യൂണി വേഴ്‌സിറ്റിയിലാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.