മൊസാംബിക്കില്‍ ഭീകരാക്രമണം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം അഗ്‌നിക്കിരയാക്കി

Mozambique terrorist attack Catholic church burned historic church

മാപുട്ടോ/മൊസാംബിക്ക്: മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് ഇടവക ദേവാലയം പൂര്‍ണമായും നശിച്ചു. ഏപ്രില്‍ 30 വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍  ഭീകരര്‍ ദൈവാലയം തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് പ്രാദേശിക സമൂഹം മോചിതരായിട്ടില്ലെന്ന് പെംബ രൂപതാ ബിഷപ് അന്റോണിയോ ജൂലിയസ് ഫെരേര സാന്‍ഡ്രാമോ പറഞ്ഞു.

വടക്കന്‍ മൊസാംബിക്കിലെ മെസയിലുള്ള പള്ളിയിലേക്ക് വൈകുന്നേരം 4 മണിയോടെയാണ് ഭീകരര്‍ ഇരച്ചുകയറിയത്.  ഈ പ്രദേശത്തെ കത്തോലിക്കാ സാന്നിധ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ദേവാലയം അഗ്നിക്കിരയായിക്കിയ ഭീകരര്‍ സമീപത്തെ വീടുകളും തകര്‍ത്തു. ദൈവാലയ പരിസരത്ത് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാണ് ഭീകരര്‍ മടങ്ങിയത്. ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന കാമറൂണിയന്‍ മിഷനറിമാര്‍ ആക്രമണ സമയത്ത് അവിടെ ഇല്ലാതിരുന്നതിനാല്‍ സുരക്ഷിതരാണ്. എങ്കിലും വിശ്വാസി സമൂഹം വലിയ ഭീതിയിലാണെന്ന് ബിഷപ് പറഞ്ഞു.

കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. പെംബ രൂപതയില്‍ മാത്രം 117 പള്ളികളും ചാപ്പലുകളും തകര്‍ക്കപ്പെട്ടു. 2025-ല്‍ മാത്രം 23 ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. കാബോ ഡെല്‍ഗാഡോ പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ  300-ലധികം കത്തോലിക്കര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രദേശത്തെ ദുരിതബാധിതകര്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും ബിഷപ് അഭ്യര്‍ത്ഥിച്ചു. കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുമെങ്കിലും ദൈവജനത്തിന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്ന് ബിഷപ് അന്റോണിയോ ജൂലിയസ് കൂട്ടിച്ചേര്‍ത്തു.

Related Articles
Shalom World launches 30-day prayer campaign for America's 250th birthday

അമേരിക്കയ്ക്ക് 250-ാം പിറന്നാൾ!30 ദിനത്തെ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ച്ശാലോം വേൾഡ്

എഡിൻബർഗ്, ടെക്‌സസ്: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, 30 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞവുമായി ശാലോം വേൾഡ്. ‘America Prays: One Nation Under God’ എന്ന പേരിൽ ജൂൺ നാലു മുതൽ ജൂലൈ

Read More »
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.