ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഡയാലിസിസ്; മാര്‍ ആനിക്കുഴികാട്ടിലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ഇടുക്കി രൂപത

Idukki Diocese welfare schemes Annickuzhikattil memorial

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കംകുറിച്ച് ഇടുക്കി രൂപത. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും കബറിടത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കും ശേഷം രൂപതാ കേന്ദ്രത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

ഇടുക്കി രൂപത സ്ഥാപിതമായിട്ട് 2028 ല്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. ഭവനരഹിതരായ ആളുകള്‍ക്ക് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവന നിര്‍മ്മാണത്തിന് വേണ്ട സഹായം നല്‍കുകയാണ് ലക്ഷ്യം. രൂപതയിലെ ഇടവകകള്‍ സന്യാസ ഭവനങ്ങള്‍ ഭക്തസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി ഭവനങ്ങള്‍ നിര്‍മ്മിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യ സഹായനിധി വിന്‍സെന്റ് ഡി പോള്‍ ഇടുക്കി രൂപതാ പ്രസിഡന്റ് സണ്ണി കടുകുംമാക്കലിന് മാര്‍ ജോണ്‍ നെല്ലിക്കു ന്നേല്‍ കൈമാറി. 

ഡയാലിസിസിന് വിധേയരാകുന്ന രോഗികളെ സഹായിക്കുകയാണ് രണ്ടാമത്തെ പദ്ധതി. ഉദാരമതികളുടെ സഹകരണത്തോടെ രൂപതയുടെ സാമൂഹിക ക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പഠനത്തില്‍ മികവുപുലര്‍ത്തുകയും സാമ്പത്തി കമായി പിന്നോക്കം നല്‍കുകയും ചെയ്യുന്ന ഭവനങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാ സത്തിനുള്ള സാമ്പത്തിക സഹായം നല്‍കുകയാണ് മൂന്നാമത്തെ പദ്ധതി. ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സഹകര ണത്തോടെ രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മലയോര മണ്ണിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മാര്‍ മാത്യു ആനിക്കുഴികാട്ടിലിന്റേതെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു. 2020 മെയ് 01 നാണ് മാര്‍ ആനിക്കുഴികാട്ടില്‍ അന്തരിച്ചത്.

Related Articles
Idukki Kurishumala pilgrimage witness of faith

വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപതാ കുരിശുമല തീര്‍ത്ഥാടനം

ഇടുക്കി: ഇടുക്കി രൂപതയുടെ  നേതൃത്വത്തില്‍ നടത്തിയ നാലാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍

Read More »
AKCC submits Idukki development guidelines to MLAs

ഇടുക്കി ജില്ലാ വികസന മാര്‍ഗരേഖ എംഎല്‍എ മാര്‍ക്ക് സമര്‍പ്പിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാര്‍ഗരേഖ സമര്‍പ്പണവും നടന്നു. ഇടുക്കി ബിഷപ്‌സ് ഹൗസ് ഓഡിറ്റോ റിയത്തില്‍ ചേര്‍ന്ന സമ്മേളനം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.