ഉക്രെയ്‌നും ലബനനും വീണ്ടും സഹായഹസ്തം നീട്ടി വത്തിക്കാന്‍; ‘ഇത് പടരുന്ന വിദ്വേഷത്തിനുള്ള ക്രൈസ്തവ പ്രതികരണം’

Pope aid Lebanon Ukraine shipment

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ലബനനിലെയും ഉക്രെയ്‌നിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായസഹസ്തവുമായി വത്തിക്കാന്‍. വത്തിക്കാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിനാണ് വത്തിക്കാന്‍ നല്‍കിയ പുതിയ സഹായങ്ങളുടെ  വിവരം പുറത്തുവിട്ടത്. സഭ കേവലം സിദ്ധാന്തങ്ങള്‍ മാത്രമല്ല സുവിശേഷം ജീവിക്കുന്ന ഇടമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ലോകത്ത് പടരുന്ന വിദ്വേഷത്തോടുള്ള ക്രൈസ്തവ പ്രതികരണം കാരുണ്യപ്രവൃത്തികളാണെന്നും ആര്‍ച്ചുബിഷപ് മാരിന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 25-ന് റോമിലെ സെന്റ് സോഫിയ ബസിലിക്കയില്‍ നിന്നാണ് ഉക്രെയ്‌നിലേക്കുള്ള ആവശ്യസാധനങ്ങളുമായി ട്രക്ക് പുറപ്പെട്ടത്. ഈ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക ബസിലിക്കയില്‍ നിന്ന് ഉക്രെയ്‌നിലേക്കുള്ള സാധനങ്ങളുമായി പുറപ്പെടുന്ന 150-ാമത് ട്രക്കാണിതെന്ന് റെക്ടര്‍ ഫാ. മാര്‍ക്കോ സെമഹന്‍ പറഞ്ഞു. മരുന്നുകള്‍, ഭക്ഷണപ്പൊതികള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് ഇതിലുള്ളത്. വത്തിക്കാന്റെയും ഫാര്‍മസ്യൂട്ടിക്കല്‍ ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഇത് സാധ്യമായത്.

യുദ്ധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ലെബനനിലേക്ക് 15,000 അത്യാവശ്യ മരുന്നുകളാണ് വത്തിക്കാന്‍ അയച്ചത്. ബെയ്‌റൂട്ടിലെ വത്തിക്കാന്‍ കാര്യാലയം വഴി ഇവ വിതരണം ചെയ്യും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ലോകമെമ്പാടും സമാധനം പുലരുന്നതിനായി ആര്‍ച്ചുബിഷപ് മാരിന്‍ ആഹ്വാനം ചെയ്തു. സമാധാനത്തിനുള്ള നിലവിളി എല്ലാവരുടെയും മനസിലും ഹൃദയത്തിലും പതിയണമെന്നും യഥാര്‍ത്ഥമായ  മാനസാന്തരം ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Articles
World unites in Rosary for peace with Pope on May 30

പാപ്പയോടൊപ്പം സമാധാനത്തിനായുള്ള ജപമാലയില്‍ മെയ് 30-ന് ലോകം ഒരുമിക്കും

വത്തിക്കാന്‍ സിറ്റി: മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-ന് റോം സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വത്തിക്കാന്‍ മാധ്യമങ്ങളിലൂടെ തത്സമയം

Read More »
Pope embraces people with Down syndrome

ഡൗണ്‍ സിന്‍ഡ്രോം ബാധിതരെ ചേര്‍ത്തുപിടിച്ച് പാപ്പ; ജീവനുമേല്‍ തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമില്ല!

വത്തിക്കാന്‍ സിറ്റി: ‘ലബോറട്ടി അല്‍ഗോരിതങ്ങളുടെ’ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെയോ വാര്‍ധക്യത്തിലെത്തിയ വ്യക്തിയുടെയോ ജീവനുമേല്‍  ഒരു ഡോക്ടറും തീരുമാനമെടുക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ.   മരണം ആസൂത്രണം ചെയ്യാനുള്ള ഉപാധിയായി വൈദ്യശാസ്ത്രം ഒരിക്കലും മാറരുതെന്നും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.