സഭകളുമായി ആലോചിച്ച് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം; നിലപാടിലുറച്ച് സീറോമലബാര്‍ സഭ

Syro Malabar JB Koshy report Consultation

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. 

കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിലയിരുത്തു ന്നതിനായി സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച  ഏകദിന പഠനശിബിരത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രതിപാദ്യവിഷയങ്ങള്‍ സമുദായാംഗങ്ങളില്‍ എത്തിക്കാനുള്ള ഊര്‍ജിതശ്രമ ങ്ങള്‍ രൂപതകള്‍ നടത്തണമെന്ന്  മാര്‍ തട്ടില്‍ പറഞ്ഞു. 

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമല ബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ എപ്പിസ്‌കോ പ്പല്‍ മെമ്പറുമായ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഇപ്രകാരം ഒരു കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാ രിന്റെ മുമ്പില്‍ ഉന്നയിച്ചതു മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. 

റിപ്പോര്‍ട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദ മാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ഡോ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട്, മോണ്‍. ജോസഫ് വെള്ളമറ്റം എന്നിവര്‍ വിവിധ സെഷ നുകളില്‍ മോഡറേറ്റര്‍മാരായി ചര്‍ച്ചകള്‍ നയിച്ചു. 

സീറോമലബാര്‍ സഭാ ചാന്‍സലര്‍ ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, ടോം ജോസഫ് ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പഠനശിബിരത്തില്‍  പങ്കെടുത്തു.

Related Articles
Syro-Malabar Church Prayer Day for West Asia

മാർച്ച് 6-ന് സീറോമലബാര്‍സഭയില്‍  പശ്ചിമേഷ്യയ്ക്കുവേണ്ടിയുള്ള  പ്രാര്‍ഥനാദിനം

എറണാകുളം: പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതീവ ഗുരുതരമായി തുടരുകയും വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്ന  സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവര്‍ക്കും പ്രാര്‍ഥനാപുര്‍ണമായ പിന്തുണയുമായി  സീറോമലബാര്‍സഭ. ക്ലേശകരമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്ന

Read More »
KCBC seeks urgent action on J.B. Koshy Commission Report and Munambam issue

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, മുനമ്പം, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെസിബിസി

എറണാകുളം: മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, ജെബി കോശി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനത്തിന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.