ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, മുനമ്പം, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെസിബിസി

KCBC seeks urgent action on J.B. Koshy Commission Report and Munambam issue

എറണാകുളം: മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, ജെബി കോശി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനത്തിന്റെ സമാപനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവകരമായ നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടില്ലെങ്കിലും, പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് കെസിബിസി പ്രത്യാശ പ്രകടിപ്പിച്ചു.

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടത്തിനും കെസിബിസി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച്, ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് മെത്രാന്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു.  ലിയോ 14-ാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്ന സമ്മേളനത്തില്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഉജ്ജ്വലമായ വിജയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ, ആരംഭിച്ച ലഹരി നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിയായ – ഓപ്പറേഷന്‍ തൂഫാനും തുടര്‍ നീക്കങ്ങള്‍ക്കും മെത്രാന്‍മാര്‍ എല്ലാവിധ പിന്തുണയും അറിയിച്ചു.

കെസിബിസിയുടെ വയനാട് – വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എണ്‍പത് ഭവന നിര്‍മാണങ്ങള്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണെന്ന് സമ്മേളനം വിലയിരുത്തി. 180 ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനെക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി സമ്മേളനം  വിലയിരുത്തി.

ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്റെ കരട് രേഖയിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള  അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്‍കിക്കൊണ്ട് വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഉചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തണമെന്നും വനസംബന്ധമായ പ്രതിസന്ധികള്‍ മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്‌ക്കെടുക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണം. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിര്‍മ്മിതികള്‍ക്ക് പോലും നിയമതടസ്സങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില്‍ ഗൗരവപൂര്‍ണമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കെസിബിസി അഭ്യര്‍ത്ഥിച്ചു.

Related Articles
KCBC congratulates newly elected government

നിയുക്ത സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.  ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ

Read More »
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.