വിശുദ്ധ ജിയന്നയുടെ വിവാഹ വസ്ത്രം ഇപ്പോള്‍ ഈ മലയാളി വൈദികന്റെ തിരുവസ്ത്രം

Saint Gianna wedding dress Malayalam priest vestment story

ഉദര ശിശുവിന രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിച്ച വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഏപ്രില്‍ 28) ഇതാ ആരെയും അകര്‍ഷിക്കുന്ന മനോഹരമായ ഒരു സംഭവകഥ പുറത്തു വന്നിരിക്കുന്നു. അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും മധ്യസ്ഥയായി സഭ പ്രഖ്യാപിച്ച വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ വിവാഹവസ്ത്രം ഇപ്പോള്‍ ഒരു മലയാളി വൈദികന്റെ തിരു വസ്ത്രമത്രേ! ഒരു അമ്മയുടെ സ്വപ്നത്തെയും മകളുടെ നന്ദിയെയും ഒരു വൈദികന്റെ ശുശ്രൂഷ യെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനോഹരമായ കഥ വെളിപ്പെടുത്തിയ വൈദികന്റെ പേര് ഫാ. എഫ്രം കുന്നപ്പള്ളി. അദ്ദേഹംതന്നെയാണ് വിശുദ്ധയുടെ വസ്ത്രം ലഭിച്ച ആ ഭാഗ്യവാന്‍.

വിശുദ്ധയുടെ രഹസ്യമായ ആഗ്രഹം

അള്‍ത്താരയിലെ വിശുദ്ധയാകുന്നതിന് എത്രയോ മുന്‍പേ ജിയന്ന ബെരേറ്റ ഒരു വധുവായിരുന്നു. 1955-ല്‍ പീട്രോ മോളയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ അതിമനോഹരമായ ഒരു പട്ടുടുപ്പാണ് ധരിച്ചിരുന്നത്. അന്നേ തന്റെ ജീവിതത്തെ ഒരു വലിയ ദൈവവിളിയായി ജിയന്ന കണ്ടിരുന്നു. അവള്‍ തന്റെ ഹൃദയത്തില്‍ ഒരു ആഗ്രഹം സൂക്ഷിച്ചു: തന്റെ പുത്രന്മാരില്‍ ആരെങ്കിലും വൈദികനായി ദൈവം വിളിക്കുകയാണെങ്കില്‍, തന്റെ വിവാഹ വസ്ത്രം അവന്റെ വൈദികാഭിഷേകത്തിനുള്ള ഒരു തിരുവ സ്ത്രമായി മാറ്റണം എന്നതായിരുന്നു അത്.

ഭര്‍ത്താവിനോട് വിവാഹവേദിയില്‍ വച്ച് ‘സമ്മതം’ പറഞ്ഞപ്പോള്‍ ധരിച്ചിരുന്ന അതേ പട്ടുടുപ്പ് തന്നെ, തന്റെ മകന്‍ ദൈവത്തോട് ‘സമ്മതം’ പറയുന്ന അള്‍ത്താരയിലും ഉപയോഗിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. അവളുടെ മക്കള്‍ വൈദികവൃത്തിയിലല്ല എത്തിയതെങ്കിലും, ആ ആഗ്രഹത്തിന്റെ ചൈതന്യം ഒരിക്കലും നഷ്ടപ്പെട്ടില്ല. വിവാഹജീവിതവും പൗരോഹിത്യവും ഒരേ ആത്മബലിയുടെ രണ്ട് വശങ്ങളാണെന്ന അവളുടെ വിശ്വാസത്തിന്റെ അടയാളമായി അത് നിലകൊണ്ടു.

സുഹൃത്തിന് നല്‍കിയ സമ്മാനം

ഈ ആഗ്രഹം ഇന്ന് സഫലമായിരിക്കുന്നത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ കൈകളിലൂടെയാണ്. വിശുദ്ധ ജിയന്നയെക്കുറിച്ച് പുസ്തകം എഴുതുകയും അവളുടെ കഥ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ഒരു വൈദികനാണ് അദ്ദേഹം. വര്‍ഷങ്ങ ളായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോള കുടുംബവുമായുള്ള, പ്രത്യേകിച്ച് വിശുദ്ധ ജിയന്ന തന്റെ ജീവന്‍ നല്‍കി രക്ഷിച്ച മകള്‍ ജിയന്ന ഇമ്മാനുവേല മോളയുമായുള്ള ആഴമേറിയ സൗഹൃദമായി വളര്‍ന്നു.

ഈ ആത്മബന്ധത്തിന് ആദരവായി, ജിയന്ന ഇമ്മാനുവേല തന്റെ അമ്മയുടെ വിവാഹ വസ്ത്രത്തിന്റെ തിരുശേഷിപ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു തിരുവസ്ത്രം ഫാ. എഫ്രേമിന് തിരുപ്പട്ട സമയത്തു സമ്മാനിച്ചു. വിലമതിക്കാനാവാത്ത ഒരു ആത്മീയ സമ്മാനമാണിത്.

സമര്‍പ്പണത്തിന്റെ വിശുദ്ധ വട്ടം

ഒരു വൈദികനെ സംബന്ധിച്ചിടത്തോളം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ധരിക്കുന്ന തിരുവസ്ത്രം ‘ക്രിസ്തുവിന്റെ നുകം’ ആണ്. ഈ വസ്ത്രം ധരിക്കുമ്പോള്‍ ഫാ. എഫ്രേം വഹിക്കുന്നത് വിശുദ്ധ ജിയന്നയുടെ സമര്‍പ്പണത്തിന്റെ ഒരു ഭാഗമാണ്. ഒരു കുടുംബത്തിന് തുടക്കം കുറിച്ച ആ വിവാഹപ്പട്ട് ഇന്ന് അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്ന വൈദികന്റെ വസ്ത്രമായി മാറുന്നു.

‘ഞാന്‍ ഇത് ഏറെ വിലമതിക്കുന്നു, ഞാന്‍ തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവനാണ്,’ ഫാ. എഫ്രേം പറയുന്നു. ചരിത്രത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കുക എന്നതിലുപരി, ആ അമ്മയുടെ സ്‌നേഹത്താല്‍ രക്ഷിക്കപ്പെട്ട മകളുടെ കൈകളില്‍ നിന്ന് തന്നെ ഇത് സ്വീകരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിട്ടാണ് ഈ വൈദികന്‍ കാണുന്നത്.

മകന്റെ സ്ഥാനത്തുനിന്ന് വിശുദ്ധ ജിയന്നയുടെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഈ മലയാളി വൈദികന്‍.

വിശുദ്ധ ജിയന്നയുടെ വിവാഹ വസ്ത്രം ഇപ്പോള്‍ ഈ മലയാളി വൈദികന്റെ തിരുവസ്ത്രം

Related Articles
Sagrada Familia Tower of Jesus Christ Pope blessing

ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം! സ്‌പെയിനിലെ  സാഗ്രദ ഫാമിലിയ ബസിലിക്കയുടെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പാപ്പ   ആശീര്‍വദിക്കും

സ്‌പെയിനിലെ  ബാഴ്‌സലോണയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘സാഗ്രദ ഫാമിലിയ’  ബസിലിക്കയിലെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’  ലിയോ 14-ാമന്‍ പാപ്പ ഉദ്ഘാടനം ചെയ്ത് ആശീര്‍വദിക്കും.  പാപ്പ ജൂണ്‍ മാസത്തില്‍ നടത്തുന്ന ചരിത്രപരമായ സ്‌പെയിന്‍  സന്ദര്‍ശനത്തിന്റെ

Read More »
Pope Leo XIV Mama Muxima shrine visit flowers Kimbaxe

‘ഹൃദയത്തിന്റെ അമ്മ-മുക്സിമ നാഥ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’

ലുവാണ്ട: ആഫ്രിക്കന്‍ പര്യടനത്തിന്റെ ഏഴാം ദിനത്തില്‍ അംഗോളയിലെ കിലാംബയില്‍ ദിവ്യബലിയര്‍പ്പിച്ചും മാമാ മുക്സിമ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയും ലിയോ 14-ാമന്‍ മാര്‍പാപ്പ. ഞായറാഴ്ച രാവിലെ തലസ്ഥാനമായ ലുവാണ്ടയില്‍ നിന്ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.