മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വര്‍ധിക്കുന്നു; സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണം, മുഖ്യമന്ത്രിക്ക് കത്ത്

Manipur Violence Peace talks appeal

ഇംഫാല്‍: കലാപം വിഴുങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് സംസ്ഥാന ഭരണനേതൃത്വത്തോടും വിവിധ സംഘടനകളോടും ഡല്‍ഹി ആസ്ഥാനമായുള്ള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ആവശ്യപ്പെട്ടു.

സംഘര്‍ഷം വീണ്ടും വര്‍ധിച്ചുവരുന്ന സാഹ ചര്യത്തില്‍ ആശങ്കയറിച്ചുകൊണ്ട് മണിപ്പൂര്‍ മുഖ്യമന്ത്രി യുനാം ഖേംചന്ദ് സിങിന് യുസിഎഫ് കത്തയച്ചു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കേവലം ക്രമസമാധാന പ്രശ്‌നമല്ലെന്നും മറിച്ച് ഭയാനകമായ രീതിയില്‍ വളരുന്ന മാനുഷിക ദുരന്തമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നതെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് നിലനിന്നിരുന്ന താല്‍ക്കാലിക സമാധാനം ഏപ്രില്‍ ആദ്യവാരം മുതല്‍ തകരുകയും ഹിന്ദു വിഭാഗമായ മെയ്‌തേയികളും, ക്രിസ്ത്യന്‍ വിഭാഗങ്ങളായ കുക്കി-നാഗ ഗോത്രവര്‍ഗക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കു ള്ളില്‍ മാത്രം പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ജാതിക്കും മതത്തിനും അതീതമായി സമാധാന പരമായ ഒത്തുതീര്‍പ്പിന് തയാറാകണമെന്ന് മെയ്തി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മണിപ്പൂര്‍ ഇന്റഗ്രിറ്റി കോര്‍ഡിനേറ്റിംഗ് കമ്മിറ്റി, യുണൈറ്റഡ് നാഗ കൗണ്‍സില്‍, കുക്കി ഇന്‍പി മണിപ്പൂര്‍ എന്നിവയു ള്‍പ്പെടെയുള്ള പ്രധാന സംഘടനകളോട്  യുസിഎഫ് ആവശ്യപ്പെട്ടു. അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യത ഉണ്ടെന്ന് യുസിഎഫ് നേതാക്കള്‍ ആശങ്കപ്രകടിപ്പിച്ചു.

Related Articles
attacks on Christians India 2025 report increase

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍; 2025-ല്‍  ഇന്ത്യയില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രസംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025-ല്‍ അക്രമങ്ങള്‍ കൂടുതല്‍ നടന്നത് ക്രിസ്മസ് കാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്

Read More »
Manipur Christian testimony forgiveness in Jesus name

പിതാവിന്റെ ഘാതകരോടു ഞാന്‍ യേശു നാമത്തില്‍ ക്ഷമിക്കുന്നു; മണിപ്പൂരില്‍നിന്നൊരു സുവിശേഷ സാക്ഷ്യം

ഇംഫാല്‍: ‘എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിന്റെ നാമത്തില്‍, എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനെടുത്തവരോട് ഞാന്‍ ക്ഷമിക്കുന്നു.’  പിതാവിന്റെ മൃതദേഹത്തിനടുത്തുനിന്നായിരുന്നു ആ ചെറുപ്പക്കാരന്റെ അസാധാരണമായ വാക്കുകള്‍. തോക്കുകളേക്കാള്‍ ശക്തി ഉണ്ടായിരുന്നു ക്ഷമയുടെ വാക്കുകള്‍ക്ക്.  മണിപ്പൂരിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.