ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീൻ വിശുദ്ധ പദവിയുടെ തൊട്ടടുത്ത്! പ്രഖ്യാപനം സെന്റ് ലൂയിസിൽ

Sheen beatification St Louis novena September 15

പിയോറിയ/യുഎസ്എ: റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ജനലക്ഷങ്ങളോട് സുവിശേഷം പ്രസംഗിച്ച ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചരിത്രപരമായ ചടങ്ങുകളുടെ ഔദ്യോഗിക സമയക്രമം പിയോറിയ രൂപത പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുക. കര്‍ദിനാള്‍ ലൂയിസ് അന്റണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

രൂപത ആസ്ഥാനമായ പിയോറിയയിലെ വേദികളില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ എന്നതിനാലാണ് 250 കിലോറീറ്ററോളം അകലെയുള്ള ഒരു ലക്ഷമാളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെന്റ് ലൂയിസിലെ വേദി തിരഞ്ഞെടുത്തത്. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ആതിഥേയത്വം വഹിച്ച ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍’ വച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുക്കര്‍മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 15-ന് ഒന്‍പത് ദിവസത്തെ പ്രത്യേക നൊവേനയോടെ ആത്മീയ ഒരുക്കം ആരംഭിക്കും. സെപ്റ്റംബര്‍ 20 -ന് പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ ബിഷപ് ഷീനിന്റെ പൗരോഹിത്യ സ്വീകരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ദിവ്യബലി ഉണ്ടായിരിക്കും. 23-ന് സെന്റ് ലൂയിസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സന്ധ്യാ പ്രാര്‍ത്ഥനയും  24-ന് സെന്റ് ലൂയിസിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍’ നാമകരണ ദിവ്യബലിയും നടക്കും. ചടങ്ങിന് മുന്നോടിയായി ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ് ഷീനിന്റെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യവും ഒരുക്കും. 25-26 തിയതികളിലെ കൃജ്ഞതാ ബലിയും മറ്റ് പരിപാടികളും പിയോറിയയില്‍ തന്നെയാവും നടക്കുക.

ആര്‍ച്ചുബിഷപ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം യുഎസിലെ സഭയ്ക്കും ലോകം മുഴുവനുമുള്ള സഭയ്ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് പിയോറിയ രൂപത ബിഷപ് ലൂയിസ് ടില്‍ക്ക പറഞ്ഞു. ഈ ചടങ്ങിലൂടെ യേശുവിന്റെ സ്‌നേഹം കൂടുതലായി അനുഭവിക്കാന്‍ അനേകര്‍ക്ക് ഇടയാകുമെന്ന് ബിഷപ് ടില്‍ക്ക പ്രത്യാശ പ്രകടിപ്പിച്ചു.

 ലോകത്തിലെ ആദ്യത്തെ ‘ടെലി ഇവാഞ്ചലിസ്റ്റുകളില്‍’ ഒരാളായി~അറിയപ്പെടുന്ന ആര്‍ച്ചുബിഷപ് ഷീന്‍ മികച്ച ടെലിവിഷന്‍ വ്യക്തിത്വത്തിനുള്ള എമ്മി പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles
Fr Theophin beatification celebrations Kottappuram

ഫാ. തിയോഫിന്റെ ധന്യപദവി; ജന്മദേശമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ 10ന്

കോട്ടപ്പുറം: ഫാ. തിയോഫിന്‍ (Fr Theophin) കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങള്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മെയ് 10ന് നടക്കും. വൈകുന്നേരം അഞ്ചിന് ധന്യന്‍ തിയോഫിനച്ചന്റെ കൂടല്ലൂര്‍ തറവാട്ടിലെ

Read More »
Blessed Fr Nazareno Lanciotti remembered by Osvaldo Piva

പ്രിയപ്പെട്ട സുഹൃത്ത് ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയില്‍; വാഴ്ത്തപ്പെട്ട ഫാ. നസറെനോ ലാന്‍സിയോട്ടിയുടെ ഓര്‍മകളുമായി ഓസ്വാള്‍ഡോ പിവ

ജാവ്രു (ബ്രസീല്‍): ബ്രസീലിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും മയക്കുമരുന്ന് മാഫിയക്കെതിരെ നിലകൊള്ളുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ മിഷനറി ഫാ. നസറെനോ ലാന്‍സിയോട്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ജോവാവോ ബ്രാസ് ഡി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.