കാതോലിക്കാ ബാവയുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ദൈവാലയങ്ങള്‍

Catholicos Bava Sneha Challenge churches initiative

കോട്ടയം / പത്തനംതിട്ട : പൗരസ്ത്യ  ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നല്‍കിയ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം.

സഭാധ്യക്ഷന്റെ സ്‌നേഹചലഞ്ച് ഏറ്റെടുത്ത് വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് ഇടവക ഭരണസമിതിക്ക് വേണ്ടി വികാരി ഫാ. ആന്‍ഡ്രൂസ് ടി. ജോണ്‍ അറിയിച്ചു.

വെടിക്കെട്ടിനു ചിലവാകുന്ന തുക സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയായ  സഹോദരന്‍ പദ്ധതിയിലേക്കും, കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, പാമ്പാടി അഭയഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഭിന്നശേ ഷിക്കാരുടെയും ഓട്ടിസം ബാധിതരുടെയും സംരക്ഷണത്തിനായി ഒരുങ്ങുന്ന ജിഎംഐ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.

മെയ് 5,6,7 തീയതികളില്‍ നടക്കുന്ന പ്രധാന പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ട്രസ്റ്റിമാരായ  ജെയിംസ്‌കുട്ടി പി. ചാക്കോ പാലാക്കു ന്നേല്‍, ജോര്‍ജ് തോമസ് പുതുപ്പനത്ത്, സെക്രട്ടറി അനീഷ് പി. തോമസ് പാപ്പാല എന്നിവര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ കോന്നി സെന്റ് ജോര്‍ജ് മഹാഇടവക, കാരൂര്‍ സെന്റ് പീറ്റേഴ്‌സ്, അടൂര്‍ ഇളം പള്ളിക്കല്‍ സെന്റ് ജോര്‍ജ്, മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് എന്നീ പള്ളികളും വെടിക്കെട്ട് ഉപേക്ഷിച്ച് ആ തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചു.

Related Articles
Sister Lissy Chakkalakkal 217th house charity mission

സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 217-ാമത്തെ വീട് കൈമാറി

എറണാകുളം: സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റര്‍ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ 217-ാമത്തെ വീടിന്റെ താക്കോല്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക  കൈമാറി. ചടങ്ങില്‍ സിസ്റ്റര്‍

Read More »
Baselios Marthoma Mathews III message fireworks holiness heart

വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ

കോട്ടയം: വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും കാതോലിക്ക ബാവാ അഭിപ്രായപ്പെട്ടു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.